യാത്രയയപ്പ് നൽകി

സലാല: 35 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൈരളി സലാല സിറ്റി യൂണിറ്റ് മെമ്പർ ബാലേട്ടന് യൂണിറ്റിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പ്രസിഡൻ്റ് സാനിഷ് ചാവക്കാടിൻ്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗം കൈരളി സലാല ആക്റ്റിംഗ് ജനറൽ സെക്രട്ടറി അനീഷ് റാവുത്തർ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ കൈരളി രക്ഷാധികാരി അംബുജാക്ഷൻ മയ്യിൽ, കൈരളി ആക്ടിംഗ് പ്രസിഡൻ്റ് രാജേഷ് പിണറായി, ലോക കേരള സഭാ അംഗം പവിത്രൻ കാരായി, മുതിർന്ന സഖാക്കളായ എ കെ പവിത്രൻ, ഗംഗാധരൻ അയ്യപ്പൻ, സെക്രട്ടറിയേറ്റ് അംഗങ്ങളായ മൻസൂർ പട്ടാമ്പി, റിജിൻ, സിമേഷ്, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജിനോയ് തോമസ്, ജോബി, നൗഫൽ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സുരേഷ് പി രാമൻ സ്വാഗതവും ടോജോ നന്ദിയും പറഞ്ഞു.









0 comments