ad
Deshabhimani

പ്രവാസി പെൻഷൻ വിതരണം അടിയന്തിരമായി പുനഃസ്ഥാപിക്കണം: ഓർമ ദുബായ്

orma dubai
വെബ് ഡെസ്ക്

Published on Jul 14, 2026, 02:17 PM | 1 min read

ദുബായ് : സംസ്ഥാനത്തെ പതിനായിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാകേണ്ട പ്രവാസി പെൻഷൻ വിതരണം അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്ന് ദുബായിലെ പ്രവാസി കൂട്ടായ്മയീയ ഓർമ ദുബായ്. പ്രവാസി പെൻഷൻ 3 മാസമായി മുടങ്ങിക്കിടക്കുകയാണെന്നും വിതരണത്തിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കണമെന്നും ഓർമ ദുബായ് ആവിശ്യപെട്ടു.

'പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിൽ തിരിച്ചെത്തിയ പ്രായമായ പ്രവാസികൾ പലരും മരുന്നിനും നിത്യചെലവുകൾക്കുമായി ആശ്രയിക്കുന്നത് ഈ തുച്ഛമായ പെൻഷൻ തുകയാണ്. ഇത് മാസങ്ങളോളം വൈകുന്നത് അവരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. വർഷങ്ങളോളം ചോരനീരൊഴുക്കി നാടിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തിയവരാണ് പ്രവാസികൾ. എന്നാൽ അവർക്ക് അർഹതപ്പെട്ട പെൻഷൻ പോലും കൃത്യസമയത്ത് നൽകാൻ സർക്കാർ തയ്യാറാകാത്തത് തികഞ്ഞ അവഗണനയാണ്. പ്രവാസി ക്ഷേമനിധി ബോർഡിലേക്ക് കൃത്യമായി അംശാദായം അടച്ചവർക്കാണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്', ഓർമ ഭാരവാഹികൾ പറഞ്ഞു.


​'നാടിന്റെ നട്ടെല്ലെന്ന് പ്രവാസികളെ പുകഴ്ത്തുന്ന സർക്കാർ, അവർ ദുരിതത്തിലാകുമ്പോൾ കണ്ണടയ്ക്കുന്നത് ക്രൂരതയാണ്. പ്രവാസി പെൻഷൻ കുടിശ്ശിക തീർത്ത് അടിയന്തിരമായി വിതരണം ചെയ്യാൻ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടണമെന്നു' ഓർമ ഭാരവാഹികൾ ആവിശ്യപെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home