ad
Deshabhimani

ഇവന്റ്‌ വിസിറ്റ് വിസ: മാർഗനിർദേശം പുറത്ത്‌

Event Visit Visa .jpg
വെബ് ഡെസ്ക്

Published on Jul 20, 2026, 12:32 PM | 1 min read

ദുബായ്: വിദേശികൾക്കായി യുഎഇ ഏർപ്പെടുത്തിയ ഇവന്റ്‌ വിസിറ്റ് വിസയുടെ മാർഗനിർദേശങ്ങൾ പുറത്തുവിട്ട്‌ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്. സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, ഉച്ചകോടികൾ, ഉത്സവങ്ങൾ തുടങ്ങിയ അംഗീകൃത പരിപാടികളിൽ പങ്കെടുക്കാനെത്തുന്നവർക്കാണ്‌ വിസ.


സർക്കാർ സ്ഥാപനങ്ങളും അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന പരിപാടികൾക്കാണ് വിസ ലഭിക്കുക. പരിപാടിയുടെ സംഘാടകർ ആദ്യം അംഗീകാരം നേടുകയും പങ്കെടുക്കുന്ന പ്രതിനിധികളുടെ എണ്ണം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ സമർപ്പിക്കുകയും വേണം. അംഗീകൃത ക്വാട്ട ലഭിച്ചശേഷം സംഘാടകർക്ക് അതിഥികൾക്കായി വിസ അപേക്ഷകൾ സ-്‌പോൺസർ ചെയ്യാം. അപേക്ഷകർ പരിപാടിയുടെ സ്വഭാവവും കാലാവധിയും വ്യക്തമാക്കുന്ന സംഘാടകരുടെ സ്‌പോൺസർഷിപ് കത്ത് ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിക്കണം.


30/ 60 ദിവസമാണ്‌ താമസ കാലാവധി. ഒറ്റത്തവണത്തേക്കോ ഒന്നിലധികം തവണയയോ പ്രവേശനം നേടാം. ആവശ്യാനുസരണം കാലാവധി പുതുക്കാനും നീട്ടാനും കഴിയും. 120 ദിവസം വരെയാണ്‌ പരമാവധി താമസിക്കാനാകുക. യുഎഇയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന പ്രദർശകർ, സംഘാടകർ, ബിസിനസ് പ്രതിനിധികൾ എന്നിവർക്ക് സൗകര്യം ഏറെ പ്രയോജനകരമാണ്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home