ഒമാനിൽ ഏകദിന സന്ദർശനം നടത്തി ഖത്തർ അമീർ

മസ്‌കത്ത് : ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഒമാനിൽ ഏകദിന സന്ദർശനം നടത്തി. വ്യാഴം ഉച്ചയോടെ മസ്‌കത്തിലെത്തിയ ഖത്തർ അമീറിനെ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സെയ്ദ് അൽ-ബറാക്ക കൊട്ടാരത്തിൽ സ്വീകരിച്ചു.
മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും രാജ്യ സുരക്ഷയിലും സ്ഥിരതയിലും സാമ്പത്തിക മേഖലകളിലും അവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. ഹോർമുസ് കടലിടുക്കിൽ സ്വതന്ത്രതാഗതം ഉറപ്പാക്കാനും സമുദ്രഗതാഗതത്തിന്റെയും ഊർജവിതരണത്തിന്റെയും സുഗമമായ സഞ്ചാരം ഉറപ്പാക്കാനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ ശക്തമാക്കാനും ലക്ഷ്യമിട്ട് പ്രത്യേക ഉടമ്പടിയിൽ ഏർപ്പെടേണ്ടതിന്റെ ആവശ്യകത ചർച്ചയായി.
ഒമാൻ പ്രതിരോധ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സെയ്ദ്, സാമ്പത്തിക ഉപപ്രധാനമന്ത്രി സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദ്, റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫീസ് മന്ത്രി ലെഫ്റ്റനന്റ് ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുമാനി, വിദേശമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, പ്രൈവറ്റ് ഓഫീസ് മേധാവി ഡോ. ഹമദ് ബിൻ സയ്ദ് അൽ ഔഫി, ഖത്തർ അമീറിന്റെ പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽ താനി, അമീരി ദിവാൻ മേധാവി അബ്ദുള്ള ബിൻ മുഹമ്മദ് അൽ ഖുലൈഫി, വിദേശ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി, അമീറിന്റെ സ്വകാര്യ കാര്യാലയ മേധാവി സുൽത്താൻ ബിൻ ഗാനിം അൽ ഹുദൈഫി, ഒമാനിലെ ഖത്തർ സ്ഥാനപതി ഷെയ്ഖ് മുബാറക് ബിൻ ഫഹദ് അൽ താനി, അമീരി ദിവാനിലെ അന്താരാഷ്ട്ര വകുപ്പ് ഡയറക്ടർ സാദ് ബിൻ നാസർ അൽ കാബി എന്നിവരും യോഗത്തിൽ പങ്കെടുത്തു.










0 comments