Deshabhimani

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മദ്യപിച്ച് ബഹളംവെച്ച് സെക്യൂരിറ്റി ജീവനക്കാരൻ

Security Kottarakka

താലൂക്ക് ആശുപത്രിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സെക്യൂരിറ്റി ജീവനക്കാരനെ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്ത് വാഹനത്തിലേക്ക് മാറ്റുന്നു | Photo: Screengrab

വെബ് ഡെസ്ക്

Published on Nov 27, 2026, 11:11 AM | 1 min read

കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സെക്യൂരിറ്റി ജീവനക്കാരനെ പൊലീസിനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ജീവനക്കാരൻ മദ്യപിച്ച ശേഷം ബഹളം വച്ചത് ആശുപത്രിയിൽ എത്തിയവരുടെ ശ്രദ്ധയിൽപ്പെടുകയും, ബഹളം കൂടിയതോടെ ഇവർ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.


തുടർന്ന് സ്ഥലത്തെത്തിയ കൊട്ടാരക്കര പൊലീസ് ഇയാളുമായി സംസാരിച്ച ശേഷം കസ്റ്റഡിയിലെടു ത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മദ്യപിച്ച് ബഹളം വച്ചതല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നും ഇയാൾ ആശുപത്രിയിൽ ഉണ്ടാക്കിയില്ല. സ്റ്റേഷനിൽ എത്തിച്ച ശേഷം സെക്യൂരിറ്റിയെ ജാമ്യത്തിൽ വിട്ടയച്ചു. വന്ദന കൊലപാതക കേസിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കിയ ആശുപത്രിയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home