Deshabhimani

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന; പവന് 92800 രൂപ

gold
വെബ് ഡെസ്ക്

Published on Nov 27, 2026, 11:02 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. പവന് 1280 രൂപ കൂടി 92,800 രൂപയും ​ഗ്രാമിന് 160 രൂപ കൂടി 11,600 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.


സ്വർണവിപണിയിൽ കഴിഞ്ഞ കുറച്ചുനാളുകളായി ചാഞ്ചാട്ടം തുടരുകയാണ്. വ്യാഴാഴ്ച രാവിലെ വർധിച്ച് ഉച്ചയ്ക്ക് കുറഞ്ഞതിന് ശേഷമാണ് ഇന്ന് വീണ്ടും നേരിയ വർധനവുണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 135 രൂപ വർധിച്ചു. വെള്ളി വിലയിലും വർധനവ് ഉണ്ടായി. ഗ്രാമിന് 5 രൂപ വർധിച്ച് 170 രൂപയിലെത്തി.


ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ തന്നെ അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്.


ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, ക്രൂഡ് ഓയിൽ വില എന്നിവയും സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. സംസ്ഥാനത്ത് പ്രാദേശിക ഗോൾഡ് അസോസിയേഷനുകളാണ് സ്വർ വില നിശ്ചയിക്കുന്നത്. സ്വർണത്തിന് വിലകൂട്ടുന്നതും കുറയ്ക്കുന്നതും ഈ അസോസിയേഷനുകളാണ്. ചില സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home