കൊലപാതക രാഷ്ട്രീയം ഉണ്ടാകരുത്: മുഖ്യമന്ത്രിയുടെ കൊലവിളി പ്രസംഗം സത്യപ്രതിജ്ഞാ ലംഘനം: എം വി ഗോവിന്ദൻ

കണ്ണൂർ: കൊലപാതക രാഷ്ട്രീയം ഉണ്ടാകരുതെന്നാണ് നിലപാടെന്നും ആക്രമണ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന പാർടിയല്ല സിപിഐ എം എന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. വിഷയത്തിൽ മാധ്യമങ്ങൾക്കും യുഡിഎഫിനും ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.
യൂത്തുകോൺഗ്രസ് പരിപാടിയിൽ കൊലവിളി പ്രസംഗം നടത്തിയ മുഖ്യമന്ത്രി വി ഡി സതീശനെതിരെയാണ് ആദ്യം കേസെടുക്കേണ്ടത്. ചോരയ്ക്ക് ചോര. അതിന് ഞങ്ങൾ പകരം ചോദിക്കും. ഓരോന്നിനും എണ്ണിയെണ്ണി പകരം ചോദിക്കും എന്നെല്ലാമാണ് പ്രസംഗിച്ചത്. അതിന്റെ അർഥമെന്താണ്. സത്യപ്രതിജ്ഞാ ലംഘനമാണ് മുഖ്യമന്ത്രി നടത്തിയത്. അതിനെതിരെ കേസില്ല. ഇത് ഇരട്ടത്താപ്പാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ധനരാജ് വധവുമായി ബന്ധപ്പെട്ട വിധിയിൽ നിയപരമായി എല്ലാവശങ്ങളും പരിശോധിച്ച് അപ്പീൽ നൽകുമെന്നും എം വി ഗോവിന്ദൻ കൂട്ടിചേർത്തു. ആഗ്രഹിച്ചത് പോലെയുള്ള വിധയല്ല ഉണ്ടായത്. മൂന്ന് പേരെ മാത്രമാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. ആസൂത്രണം നടത്തി ക്രൂരമായി കൊലചെയ്ത് കേസിൽ സംശയത്തിന്റെ ആനുകൂല്യം നൽകി മറ്റു പ്രതികളെ വിട്ടയച്ചതിൽ അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.








0 comments