Deshabhimani

സൗദിയിൽ ഇ-കൊമേഴ്‌സ് രജിസ്ട്രേഷനുകൾ 25 ശതമാനം വർധിച്ചു

Saudi E-Commerce
വെബ് ഡെസ്ക്

Published on Oct 15, 2026, 08:41 AM | 1 min read

റിയാദ് : സൗദി അറേബ്യയിൽ ഇ–കൊമേഴ്‌സ് മേഖലയിലെ സജീവ വാണിജ്യ രജിസ്ട്രേഷനുകൾ 25 ശതമാനം വർധിച്ച് 52,259 ആയി. 2025ലെ മൂന്നാംപാദത്തിൽ 41,682 രജിസ്ട്രേഷനുകളായിരുന്നു ഉണ്ടായിരുന്നത്. 2026ലെ മൂന്നാംപാദം അവസാനിച്ചതോടെ 10,577 രജിസ്ട്രേഷനുകളുടെ വർധന രേഖപ്പെടുത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. മേഖലാടിസ്ഥാനത്തിൽ റിയാദാണ് മുന്നിൽ. 23,061 രജിസ്ട്രേഷനുകളാണ് റിയാദിലുള്ളത്. മക്ക മേഖലയിൽ 13,177ഉം കിഴക്കൻ മേഖലയിൽ 7792ഉം മദീനയിൽ 2198ഉം ഖസീമിൽ 1659ഉം രജിസ്ട്രേഷനുകളുണ്ട്. ഓൺലൈൻ വ്യാപാര മേഖലയിലെ വളർച്ചയും ഡിജിറ്റൽ വാണിജ്യ പ്രവർത്തനങ്ങളുടെ വ്യാപനവുമാണ് കണക്കുകളിൽ പ്രതിഫലിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home