ad
Deshabhimani

ദുബായ്‌ ഓർമ ബാഡ്മിന്റൺ ടൂർണമെന്റ്

orma dubai badminton
വെബ് ഡെസ്ക്

Published on May 26, 2026, 08:30 PM | 1 min read

ദുബായ്: ഓർമ കേന്ദ്ര കായികം കമ്മിറ്റി സംഘടിപ്പിച്ച ‘ഓർമ ബാഡ്മിന്റൺ ടൂർണമെന്റ്’ ഡിഐപി നിബ്രാസ് സ്‌കൂളിൽ നടന്നു. വിവിധ മേഖലകളിൽനിന്ന്‌ നിരവധി താരങ്ങൾ പങ്കെടുത്തു. പുരുഷ, വനിത, ആൺകുട്ടികൾ, പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം. ഓർമ മുൻ വൈസ് പ്രസിഡന്റ് ജയപ്രകാശ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിജിത അധ്യക്ഷയായി.


പുരുഷ വിഭാഗത്തിൽ അൽഖൂസ് ബർ ദുബായ് മേഖല ആസിഫ്–അവിനാശ് സഖ്യം ജേതാക്കളായി. ഖിസൈസ് മേഖലയിലെ രമേഷ്–റിഷിൽ സഖ്യം രണ്ടാം സ്ഥാനവും ദെയ്‌റ മേഖലയിലെ മുഹമ്മദ് അൻസാർ–മുഹമ്മദ് അസ്‌കർ സഖ്യം മൂന്നാം സ്ഥാനവും സ്വന്തമാക്കി. വനിത വിഭാഗത്തിൽ ബർ ദുബായ് മേഖലയിലെ ഖദീജ–സജ്‌ന സാബിർ സഖ്യം ഒന്നാം സ്ഥാനവും ശ്വേത–ഫാത്തിമ ഫർസാന സഖ്യം രണ്ടാം സ്ഥാനവും നേടി. ഖിസൈസ് മേഖലയിലെ നസീമ–റുബീന സഖ്യത്തിനാണ്‌ മൂന്നാം സ്ഥാനം.


പെൺകുട്ടികളിൽ ഖിസൈസ് മേഖലയിലെ ഹെസ–മാളവിക സഖ്യത്തിനാണ്‌ ഒന്നാം സ്ഥാനം. ബർ ദുബായ് മേഖലയിലെ നിള–അമേയ സഖ്യം രണ്ടാം സ്ഥാനവും അനുശ്രീ–ആരാധ്യ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ആൺകുട്ടികളിൽ ബർ ദുബായ് മേഖലയിലെ മുഹമ്മദ് അയാൻ–ഇഷാൻ സഖ്യത്തിനാണ്‌ ഒന്നാം സ്ഥാനം. ഖിസൈസ് മേഖലയിലെ മുഹമ്മദ് അല–സാൻവിൻ രണ്ടാം സ്ഥാനവും ദെയ്‌റ മേഖലയിലെ ആദിൽ കൃഷ്ണ–സായ് സൈജേഷ് സഖ്യം മൂന്നാം സ്ഥാനവും സ്വന്തമാക്കി.


സമാപന സമ്മേളനം മിഡിൽ ഈസ്റ്റ് ഒപ്റ്റിക്കൽസ് ഉടമ ഐമൻ ഉദ്ഘാടനം ചെയ്തു. ഓർമ വൈസ് പ്രസിഡന്റ് ജിജിത അധ്യക്ഷയായി. കെ വി രാജൻ, സജിത്ത് ജബലാലി, ട്രഷറർ നവാസ്, ജോയിന്റ് ട്രഷറർ അനൂപ്, ജമാൽ, ബിജു വാസുദേവൻ, ധനേഷ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷിജു ബഷീർ സ്വാഗതവും കൺവീനർ കബീർ അച്ചാരത്ത് നന്ദിയും പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home