ad
Deshabhimani

ദുബായിൽ ‘ചേലോണം 2025’ സംഘടിപ്പിച്ചു

chelonam 2025
വെബ് ഡെസ്ക്

Published on Oct 14, 2025, 07:54 PM | 1 min read

ദുബായ്: ചേലക്കര പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ദുബായ് ഡിഐപിയിൽ ‘ചേലോണം 2025’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. കൂട്ടായ്മ പ്രസിഡന്റ് സുരേഷ് നാട്ടിൻചിറ അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി രാധാകൃഷ്ണൻ കുറുമല സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് സന്തോഷ് തോന്നൂർക്കര ചടങ്ങുകൾക്ക് നേതൃത്വം നൽകി.


പൂക്കളം ഒരുക്കൽ, മാവേലിയോടൊത്ത് ഘോഷയാത്ര, വടംവലി മത്സരം, കുട്ടികളുടെ കലാപരിപാടികൾ, ഗാനമേള, പ്രവാസികൾക്കിടയിലെ കാളപാട്ട് മത്സരം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. പ്രവാസജീവിതത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ പൂർത്തിയാക്കിയവരെ ആദരിക്കുന്ന പ്രത്യേക ചടങ്ങും നടന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home