ad
Deshabhimani

ഡൗൺ ടൗൺ ദുബായിൽ സ്‌ഫോടനമെന്ന്‌ തെറ്റായ വാർത്ത

fake news
വെബ് ഡെസ്ക്

Published on Jul 19, 2026, 01:58 PM | 1 min read

ദുബായ്: ഡൗൺ ടൗൺ ദുബായിൽ സ്‌-േഫാടനം നടന്നെന്ന മാധ്യമ വാർത്ത വ്യാജമാണെന്ന് ദുബായ് സർക്കാർ മീഡിയ ഓഫീസ്. സ്ഥിരീകരിക്കാത്ത ഇത്തരം വിവരങ്ങളിൽ വിശ്വാസം അർപ്പിക്കരുത്‌. പൊതുജനങ്ങൾ ഔദ്യോഗിക സ്രോതസുകളിൽനിന്നുള്ള വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും മീഡിയ ഓഫീസ് അറിയിച്ചു. സംഭവത്തിൽ യുഎഇ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്‌. ​വ്യാജവാർത്തകളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്ന മാധ്യമസ്ഥാപനങ്ങൾക്കും മറ്റുള്ളവർക്കുമെതിരെ യുഎഇയിലെ പ്രാദേശിക, ഫെഡറൽ നിയമങ്ങൾ പ്രകാരം നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.


വാർത്ത പിൻവലിച്ചിട്ടുണ്ടെങ്കിലും അന്വേഷണം തുടരുമെന്ന് യുഎഇ അറ്റോർണി ജനറൽ കൗൺസലർ ഡോ. ഹമദ് സൈഫ് അൽ ഷംസി വ്യക്തമാക്കി. വാർത്ത തയ്യാറാക്കിയ റിപ്പോർട്ടറുടെ മൊഴി അന്വേഷക സംഘം രേഖപ്പെടുത്തി. വാർത്ത തയ്യാറാക്കൽ, പരിശോധിച്ച് അംഗീകരിക്കൽ, പ്രസിദ്ധീകരിക്കൽ എന്നിവയിൽ പങ്കെടുത്തവരെയും ഹാജരാകാൻ നോട്ടീസ് നൽകി ചോദ്യം ചെയ്യുകയാണ്. അന്വേഷണ ഫലത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.


അന്താരാഷ-്‌ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ്‌ സ്‌ഫോടനം സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്‌. വാർത്ത തെറ്റാണെന്ന് ദുബായ് മീഡിയ ഓഫീസ് സ്ഥിരീകരിച്ചതിന് പിന്നാലെ റോയിട്ടേഴ്സ് ഖേദം പ്രകടിപ്പിച്ചു. പ്രസിദ്ധീകരിച്ച വാർത്ത തങ്ങളുടെ പത്രപ്രവർത്തന മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് സമ്മതിച്ചുകൊണ്ടാണ് റോയിട്ടേഴ്സ് വിശദീകരണം പുറത്തിറക്കിയത്. ​സ-്‌ഫോടന ശബ-്‌ദം കേട്ടതായി ലഭിച്ച വിവരങ്ങളുടെ ഉറവിടമോ അതിന്റെ പ്രസക്തിയോ സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ​പ്രസിദ്ധീകരിച്ച അതേ രാത്രിയിൽത്തന്നെ തെറ്റായ വാർത്ത പിൻവലിച്ചു. മീഡിയ ഓഫീസ് വാർത്ത നിഷേധിച്ചതിനെ അടിസ്ഥാനമാക്കി പുതിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതായും റോയിട്ടേഴ്സ് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home