ദുബായ് ഫൗണ്ടൻ താൽക്കാലികമായി അടച്ചിടും

ദുബായ്: നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ദുബായ് ഫൗണ്ടൻ താൽക്കാലികമായി അടച്ചിടുമെന്ന് എമാർ പ്രോപ്പർട്ടിസ് അറിയിച്ചു. പുതിയ സാങ്കേതിക വിദ്യയും മെച്ചപ്പെട്ട ശബ്‌ദ, -പ്രകാശ സംവിധാനങ്ങളും ഉൾപ്പെടുത്തി കൂടുതൽ മനോഹരമായ ഷോ നവീകരണത്തിനുശേഷം ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
ദുബായ് ഫൗണ്ടൻ എമിറേറ്റിന്റെ ആത്മാവിന്റെ പ്രതിഫലനമാണ്.
അവിടെ കലയും പുതുമയും വികാരവും സമ്പൂർണമായി ഒത്തുചേരുന്നു. ആളുകളെ കൂടുതൽ അത്ഭുതപ്പെടുത്തുന്ന മികച്ച പ്രകടനങ്ങൾ നവീകരണത്തിൽ ഉൾപ്പെടുത്തും. ദുബായ് മാളിനും ബുർജ് ഖലീഫയ്ക്കും സമീപം സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ പെർഫോമിങ് ഫൗണ്ടനിലെ പുതിയ പ്രകടനങ്ങളും പ്രദർശനങ്ങളും സന്ദർശകരെ ആകർഷിക്കുമെന്നും–- ഇമാർ സ്ഥാപകൻ മുഹമ്മദ് അലബ്ബാർ പറഞ്ഞു.
Tags
Related News

0 comments