ad
Deshabhimani

ദുബായ്‌ ജലധാര ഒക്‌ടോബർ 1-ന് തുറക്കും

dubai fountain
വെബ് ഡെസ്ക്

Published on Sep 25, 2025, 03:40 PM | 1 min read

ദുബായ് : ദുബായ് നഗരത്തിലെ പ്രശസ്‌ത വിനോദസഞ്ചാര ആകർഷണമായ ദുബായ് ജലധാര ഒക്‌ടോബർ ഒന്നുമുതൽ വീണ്ടും പ്രവർത്തനം ആരംഭിക്കുമെന്ന് എമ്മാർ സ്ഥിരീകരിച്ചു. മേയിൽ താൽക്കാലികമായി അടച്ച ജലധാര അഞ്ചുമാസം നീണ്ട നവീകരണ പ്രവർത്തനത്തിനുശേഷമാണ്‌ തുറക്കുന്നത്‌. വെള്ളം, വെളിച്ചം, സംഗീതം എന്നിവയുടെ അതുല്യമായ കാഴ്ചകളാൽ സന്ദർശകർക്ക് പുതുമ നിറഞ്ഞ അനുഭവം സമ്മാനിക്കൂശമന്ന്‌ അധികൃതർ അറിയിച്ചു.

ദുബായ് മാൾ, ബുർജ് ഖലീഫ എന്നിവയ്ക്ക്‌ സമീപം സ്ഥിതിചെയ്യുന്ന ജലധാര നവീകരണത്തിൽ നൂറുകണക്കിന് എൻജിനിയർമാർ, ടെക്‌നീഷ്യൻമാർ, ഡിസൈനർമാർ എന്നിവർ രാത്രിയും പകലും പ്രവർത്തിച്ചു. മെക്കാനിക്കൽ സിസ്റ്റങ്ങൾ, ലൈറ്റിങ്‌, ശബ്‌ദ സംവിധാനം എന്നിവയിൽ വലിയ മാറ്റങ്ങൾ വരുത്തി. ഉയർന്ന സാങ്കേതിക വിദ്യയിലൂടെ വെള്ളത്തിന്റെ ചലനം കൂടുതൽ സമർത്ഥമാക്കുകയും പ്രകാശത്തിന്റെയും ശബ്‌ദത്തിന്റെയും തീവ്രത ഉയർത്തുകയും ചെയ്തു.

ജലധാരയെ കൂടുതൽ ആകർഷകമാക്കാൻ പരിസര പ്രദേശങ്ങളിലെ പ്രൊമേനേഡിലും ഡിജിറ്റൽ ഇൻസ്റ്റളേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. സന്ദർശകർക്ക് ഇനി വെള്ളച്ചാട്ടത്തിന്റെ സംഗീത, -പ്രകാശ, -നൃത്ത കാഴ്ചകൾ കൂടുതൽ വൈവിധ്യമാർന്ന രീതിയിൽ അനുഭവിക്കാനാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home