ad
Deshabhimani

കുവൈറ്റിലെ എണ്ണ കേന്ദ്രങ്ങളിൽ ഡ്രോൺ ആക്രമണം; ആളപായമില്ല

kuwait

ആക്രമണം നടന്ന എണ്ണ കേന്ദ്രം

വെബ് ഡെസ്ക്

Published on Apr 05, 2026, 09:19 PM | 1 min read

കുവൈത്ത് സിറ്റി : രാജ്യത്തെ പ്രധാന എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണത്തിൽ വിവിധ കേന്ദ്രങ്ങളിൽ തീപിടിത്തവും വസ്തുനാശവും സംഭവിച്ചതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെയും പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനിയുടെയും വിവിധ പ്രവർത്തന കേന്ദ്രങ്ങളാണ് ആക്രമണത്തിൽ നാശനഷ്ടം നേരിട്ടത്.


അംഗീകരിച്ച അടിയന്തര പ്രവർത്തന പദ്ധതികൾ നടപ്പിലാക്കി തീ നിയന്ത്രണവിധേയമാക്കുകയും അടുത്തുള്ള കേന്ദ്രങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി. ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.


ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നുവെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് പരിശോധന തുടരുകയാണെന്നും, സുരക്ഷാ-സംരക്ഷണ മാനദണ്ഡങ്ങളിൽ യാതൊരു ഇളവും അനുവദിക്കില്ലെന്ന നിലപാട് കോർപ്പറേഷൻ ആവർത്തിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home