ഒമാനിലെ മുസന്ദം ഗവർണറേറ്റിൽ ഡ്രോൺ ആക്രമണം

സലാല : ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ വിവിധ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ആളില്ലാ വിമാനങ്ങൾ അഥവാ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി സുരക്ഷാ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ ആക്രമണത്തെ സുൽത്താനേറ്റ് ഓഫ് ഒമാൻ ശക്തമായി അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്തു. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുണ്ടായ ഈ കടന്നുകയറ്റത്തെ ഗൗരവത്തോടെയാണ് ഒമാൻ ഭരണകൂടം നോക്കിക്കാണുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തിന്റെയും അവിടുത്തെ താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചു വരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ഒമാൻ ഭരണകൂടം അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും, പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷാ ഏജൻസികൾ കർശനമായ നിരീക്ഷണം തുടരുകയാണ്.










0 comments