Deshabhimani

കുവൈത്തിൽ മഴക്കാല മുന്നൊരുക്കത്തിന്‌ നിർദേശം

rain kuwait
വെബ് ഡെസ്ക്

Published on Oct 09, 2026, 08:03 AM | 1 min read

കുവൈത്ത് സിറ്റി : മഴവെള്ളക്കെട്ടും അടിയന്തര സാഹചര്യങ്ങളും നേരിടാൻ സജ്ജീകരണങ്ങളും വകുപ്പുകൾ തമ്മിലുള്ള ഏകോപനവും ശക്തമാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ നിർദേശിച്ചു. മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും പ്രത്യാഘാതങ്ങൾ നേരിടുന്നതിനുള്ള സമിതിയുടെ യോഗത്തിൽ മന്ത്രി അധ്യക്ഷനായി.

ഒക-്‌ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ പതിവിലും കൂടുതൽ മഴ ലഭിച്ചേക്കാമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ ഊർജിതമാക്കണമെന്ന് യോഗം വിലയിരുത്തി. സാഹചര്യങ്ങൾ നിരന്തരം നിരീക്ഷിക്കാനും അടിയന്തര ഘട്ടങ്ങളിൽ വേഗത്തിൽ ഇടപെടാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രി നിർദേശം നൽകി.

​വിവിധ വകുപ്പുകളുടെ മഴക്കാല പ്രവർത്തനപദ്ധതികൾ, ഫീൽഡ് സംഘങ്ങളുടെ സന്നദ്ധത, ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും ലഭ്യത എന്നിവ യോഗം പരിശോധിച്ചു. മഴവെള്ളം ഒഴുകിപ്പോകാനുള്ള ചാലുകളും ഡ്രെയിനേജ് ശൃംഖലകളും വൃത്തിയാക്കുന്ന പ്രവൃത്തികളുടെ പുരോഗതി, പമ്പിങ് സ്റ്റേഷനുകളുടെ പ്രവർത്തനസജ്ജത, വെള്ളക്കെട്ടിന് സാധ്യതയുള്ള സ്ഥലങ്ങളിലെ മുൻകരുതലുകൾ എന്നിവയും വിലയിരുത്തി.

​സമിതിയംഗങ്ങളും ബന്ധപ്പെട്ട വകുപ്പുകളുടെ പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ ഓരോ വകുപ്പിന്റെയും ചുമതലകൾ, ഏകോപന നടപടികൾ, മഴക്കെടുതികൾ നേരിടാനുള്ള അടിയന്തര പദ്ധതികൾ എന്നിവ ചർച്ച ചെയ്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home