പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രവാസി റിയാദിൽ മരിച്ചു

റിയാദ് : താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു. അങ്ങാടിപ്പുറം പരിയാപുരം തട്ടാരക്കാട് സ്വദേശി ഫസലുദ്ദീൻ വടക്കേക്കര (52) ആണ് മരിച്ചത്.
നാല് ദിവസം മുമ്പുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് റിയാദ് നാഷണൽ ഗാർഡ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അബൂബക്കറിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: ഫസ്‌ല. മകൻ: മുഹമ്മദ് ഫഹീം.
റിയാദ് കേളി കലാസാംസ്കാരിക വേദിയുടെ നസീം ഏരിയയിലെ ഷാര ഹംസ യൂണിറ്റ് അംഗമാണ്.
മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് കേളി ജീവകാരുണ്യ വിഭാഗം കേന്ദ്ര കമ്മിറ്റിയംഗം പിഎൻഎം റഫീഖിനെ ചുമതപ്പെടുത്തികൊണ്ട് കുടുംബം പവർ ഓഫ് ആറ്റോർണി നൽകി. നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി കേളി നേതൃത്വം അറിയിച്ചു.









0 comments