‘ദ എസ്കേപ്പ്’ ഒക്ടോബർ 16ന് മസ്‌കറ്റിൽ

മസ്‌കത്ത് : ഒമാനിലെ ബിസിനസ് പ്രമുഖരെയും സംരംഭകരെയും പ്രൊഫഷണലുകളെയും കലാ-സാംസ-്‌കാരിക മേഖലയിലെ പ്രമുഖരെയും ഒരേ വേദിയിൽ അണിനിരത്തുന്ന ‘ദ എസ-്‌കേപ്പ് – കണക-്‌ടിങ് സോൾസ്’ കലാസംഗമം ഒക-്‌ടോബർ 16ന് മസ്‌കറ്റിലെ അൽഖുവയറിലുള്ള ഇന്റർസിറ്റി ഹോട്ടലിൽ നടക്കും. ബാക-്‌സ-്‌റ്റേജ്. കോം കളക്ടീവ് ഒമാന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ബിസിനസ് നെറ്റ്‌വർക്കിങ്, സൗഹൃദ സംഗമം, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കൽ, സംഗീതം എന്നിവ സമന്വയിപ്പിച്ചാണ് പരിപാടി ഒരുക്കുന്നത്. ഒമാനിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ബിസിനസ് തലവന്മാർ, സംരംഭകർ, നിക്ഷേപകർ, പ്രൊഫഷണലുകൾ, സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും.
റാസാ ആൻഡ് ബീഗം അവതരിപ്പിക്കുന്ന ഗസൽ സംഗീതവിരുന്നും ഇർഫാൻ ആൻഡ് ജാവേദ് അസ്‌ലം അവതരിപ്പിക്കുന്ന സംഗീതപരിപാടിയും അരങ്ങേറും. ബിസിനസ് രംഗത്തെ നേട്ടങ്ങളെ അംഗീകരിക്കുന്നതിനൊപ്പം, സമൂഹത്തിൽ സജീവമായ ഇടപെടലുകൾ നടത്തുന്ന വ്യക്തികളെ ആദരിക്കുന്നതിനും പരിപാടി വേദിയാകുമെന്ന് സംഘാടകർ പറഞ്ഞു.









0 comments