ക്രിപ്‌റ്റോകറൻസി നിയമാനുസൃതമല്ല; മുന്നറിയിപ്പുമായി ഒമാൻ സെൻട്രൽ ബാങ്ക്

മസ്‌കത്ത് : ക്രിപ്‌റ്റോകറൻസികളുടെ ഉപയോഗത്തിനെതിരെ ജാഗ്രതാനിർദേശവുമായി ഒമാൻ സെൻട്രൽ ബാങ്ക്. ക്രിപ്റ്റോകറൻസി ഒമാനിൽ നിയമപരമായി അംഗീകാരമുള്ളതോ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതോ അല്ലെന്നും സെൻട്രൽ ബാങ്ക് മുന്നറിയിപ്പിൽ വ്യക്തമാക്കി. സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളിൽ നയവ്യക്തത വരുത്തിക്കൊണ്ടാണ് സെൻട്രൽ ബാങ്കിന്റെ പ്രസ്താവന.
ക്രിപ്‌റ്റോകറൻസികൾക്ക് ബാങ്ക് ഗ്യാരണ്ടി നൽകുന്നില്ല. ഒമാന്റെ സാമ്പത്തിക വ്യവസ്ഥയിൽ നിയമപരമായ സ്ഥാനമൊന്നും വഹിക്കുന്നില്ലെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കി. ഈ നിലപാട് രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ബാങ്കിങ് നിയമവ്യവസ്ഥകൾക്ക് അനുസൃതമാണ്. ക്രിപ്‌റ്റോകറൻസികൾ നിയന്ത്രണാതീതമായി തുടരുന്നുണ്ട്. ദേശീയ പേയ്‌മെന്റ് സിസ്റ്റം നിയമമനുസരിച്ച് വിനിമയരീതിയായി അംഗീകരിക്കുന്നില്ലെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കി.











0 comments