ക്രിപ്റ്റോ-ആസ്തി റിപ്പോർട്ടിങ് ഫ്രെയിംവർക്ക്: ബഹുസ്വര അധികാരികളുടെ ഉടമ്പടിയിൽ ഒപ്പുവെച്ച് യുഎഇ

ദുബായ്: ക്രിപ്റ്റോ-ആസ്തി റിപ്പോർട്ടിങ് ഫ്രെയിംവർക്ക് (CARF) പ്രകാരം സ്വയം വിവരവിനിമയത്തിനായുള്ള ബഹുസ്വര അധികാരികളുടെ ഉടമ്പടിയിൽ യുഎഇ ധനകാര്യ മന്ത്രാലയം ഒപ്പുവച്ചു. കഴിഞ്ഞ നവംബറിലാണ് യുഎഇ കാർഫ് (CARF) നടപ്പാക്കുമെന്ന തീരുമാനം പ്രഖ്യാപിച്ചത്.
ഫ്രെയിംവർക്ക് പ്രകാരം 2027 മുതൽ യുഎഇയിൽ ഇത് നടപ്പിലാക്കും. 2028-ലാണ് ആദ്യ വിവരവിനിമയം നടക്കുക. ക്രിപ്റ്റോ-ആസ്തി മേഖലയിൽ നടക്കുന്ന ഇടപാടുകളുമായി ബന്ധപ്പെട്ട നികുതി വിവരങ്ങൾ സ്വയം കൈമാറുന്നതിനുള്ള സംവിധാനം ഇതിലൂടെ സൃഷ്ടിക്കും. ക്രിപ്റ്റോ മേഖലക്ക് വ്യക്തതയും ഉറപ്പുമാണ് ഫ്രെയിംവർക്ക് നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
കാർഫ് നടപ്പാക്കലിനെ കുറിച്ച് പൊതുചർച്ചയ്ക്കായി ധനകാര്യ മന്ത്രാലയം ക്ഷണം നൽകി. ഉപദേശക സേവനദാതാക്കൾ, ഇടനിലക്കാരൻമാർ, വ്യാപാരികൾ, കസ്റ്റോഡിയന്മാർ, എക്സ്ചേഞ്ച് പ്ലാറ്റ്ഫോങ്ങൾ, ക്രിപ്റ്റോ-ആസ്തി മേഖലയിലെ മറ്റ് പ്രവർത്തകർ എന്നിവർക്ക് അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെക്കാം.
സെപ്തംബർ 15 മുതൽ ആരംഭിച്ച പൊതുചർച്ച നവംബർ 8 വരെ തുടരും. വിദഗ്ധരുടെ നിർദ്ദേശങ്ങളും വിപണിയുടെ ആവശ്യങ്ങളും പരിഗണിച്ച് വ്യക്തവും ഫലപ്രദവുമായ നിയമങ്ങളും നിയന്ത്രണങ്ങളും രൂപപ്പെടുത്തുകയാണ് ലക്ഷ്യം.











0 comments