തിച്ചൂർ സുരേന്ദ്രനും വിജി സുരേന്ദ്രനും യാത്രയയപ്പ്

തിച്ചൂർ സുരേന്ദ്രനും വിജി സുരേന്ദ്രനും നൽകിയ യാത്രയയപ്പിൽനിന്ന്
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം തിച്ചൂർ സുരേന്ദ്രനും വിജി സുരേന്ദ്രനും യാത്രയയപ്പ് നൽകി. കേരള വിഭാഗം കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷനായി. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കമ്യൂണിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ-്‌കുമാർ, കേരള വിഭാഗം ട്രഷറർ ടി കെ സുനിത്, ബാലവിഭാഗം സെക്രട്ടറി റോഫിൻ ജോൺ, മുൻ മാനേജിങ് കമ്മിറ്റിയംഗങ്ങളായ സുധി പദ്മനാഭൻ, ബാബുരാജ് നമ്പൂതിരി, കെ വി വിജയൻ, നിഷാന്ത്ചന്ദ്രൻ, ദിനേഷ്ബാബു, സന്തോഷ് എരിഞ്ഞേരി എന്നിവർ സംസാരിച്ചു.
കേരള വിഭാഗത്തിന്റെ ഉപഹാരം കൺവീനർ അജയൻ പൊയ്യാറയും മാനേജിങ് കമ്മിറ്റിയംഗങ്ങളും ചേർന്ന് സുരേന്ദ്രനും വിജിക്കും സമ്മാനിച്ചു. കോ കൺവീനർ ജഗദീഷ് കീരി സ്വാഗതവും കായിക വിഭാഗം സെക്രട്ടറി ബിബിൻ ദാസ് നന്ദിയും പറഞ്ഞു.










0 comments