Deshabhimani

ചിന്ത- മാസ് സാഹിത്യോത്സവവും വയലാർ ഗാനാലാപന മത്സരവും

mas vayalar poetry competitioല
വെബ് ഡെസ്ക്

Published on Oct 16, 2025, 01:36 PM | 1 min read

ഷാർജ : യു എ ഇ യിലെ സാംസ്‌കാരിക സംഘടനയായ മാസും, ചിന്ത പബ്ലിഷേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ചിന്ത- മാസ് ലിറ്റററി ഫെസ്റ്റിവൽ (CMLF) ന്റെ ഭാഗമായി വയലാർ രാമവർമ്മയുടെ 50-ാം ചരമവാർഷിക സ്മരണാർത്ഥം വയലാർ ട്രസ്റ്റുമായി ചേർന്ന് “വയലാർ ഗാനാലാപന മത്സരം” സംഘടിപ്പിക്കുന്നു. ഒക്ടോബർ 25ന് ചിന്ത-മാസ് സാഹിത്യോത്സവ വേദിയായ (CMLF) ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ വച്ചാണ് മത്സരം.

മത്സരത്തിൽ പങ്കെടുക്കുന്നവർ 18 വയസിന് മുകളിൽ പ്രായമുള്ളവരായിരിക്കണം. വയലാർ രചിച്ച രണ്ട് ഗാനങ്ങൾ (with karaoke) പാടി വീഡിയോ ആക്കി, പേര്, പ്രായം, താമസിക്കുന്ന എമിറേറ്റ് തുടങ്ങിയ വിവരങ്ങൾ ചേർത്ത് 050 937 7174 / 056 4456830 എന്നീ വാട്സാപ്പ് നമ്പറുകളിലേക്ക് അയക്കണം. ലഭിക്കുന്ന എൻട്രികളിൽ നിന്ന് 8 ഗായകരെ ഓഡിഷൻ അടിസ്ഥാനത്തിൽ അന്തിമ മത്സരത്തിനായി തിരഞ്ഞെടുക്കും. അന്തിമ മത്സരം ലൈവ് ഓർകസ്ട്രയോടൊപ്പം ആയിരിക്കും. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കുന്നതോടൊപ്പം ഫൈനൽ റൗണ്ടിൽ എത്തുന്ന മത്സരാർത്ഥികൾക്ക് വയലാർ ട്രസ്റ്റും മാസും സർട്ടിഫിക്കറ്റുകളും നൽകും. കൂടുതൽ വിവരങ്ങൾക്ക് 050 937 7174 / 056 4456830.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home