വർത്തമാന യാഥാർഥ്യങ്ങൾ ചർച്ച ചെയ്ത് ചില്ല നവംബർ വായന

റിയാദ് : വാൽമീകി രാമായണത്തിന്റെ പുനർവായനയിലൂടെ സജീവ ചർച്ചക്ക് വിധേയമായ ഡോ. ടി എസ് ശ്യാം കുമാർ എഴുതിയ 'ആരുടെ രാമൻ' എന്ന കൃതിയുടെ വായന പങ്കുവച്ചുകൊണ്ട്, 'ചില്ലയുടെ ' നവംബർ വായനക്ക് ശശി കാട്ടൂർ തുടക്കം കുറിച്ചു. 2025 ലെ വയലാർ അവാർഡ് നേടിയ, ഇ. സന്തോഷ് കുമാർ രചിച്ച തപോമയിയുടെ അച്ഛൻ എന്ന നോവലിന്റെ വായനാസ്വാദനം ജോമോൻ സ്റ്റീഫൻ പങ്കുവച്ചു. വർത്തമാനകാല ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ അടയാളപ്പെടുത്തുന്ന വി ഷിനിലാൽ എഴുതിയ 'സമ്പർക്കക്രാന്തി' നോവലിന്റെ വായനാനുഭവം നജീം കൊച്ചുകലുങ്ക് പങ്കുവെച്ചു.
ബംഗാളിലെ രാഷ്‌ടീയ മാറ്റവും അതിന് കാരണവുമായി ഭവിച്ച സിംഗൂർ നന്ദിഗ്രാം സമരങ്ങളുടെ പശ്ചാത്തലത്തിൽ മിഥുൻ കൃഷ്‍ണ രചിച്ച 'അപര സമുദ്ര' എന്ന നോവലിന്റെ വായനുഭവം സതീഷ് കുമാർ വളവിൽ നിർവഹിച്ചു. വായനക്ക് ശേഷം നടന്ന ചർച്ചക്ക് വിപിൻ കുമാർ തുടക്കം കുറിച്ചു. സബീന എം സാലി, ഷബി അബ്ദുൽ സലാം, ഫൈസൽ കൊണ്ടോട്ടി, മുഹമ്മദ് ഇക്ബാൽ വടകര തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സുരേഷ് ലാൽ മോഡറേറ്റർ ആയിരുന്ന പരിപാടിയിൽ നാസർ കാരക്കുന്ന് ചർച്ചകൾ ഉപസംഹരിച്ച് സംസാരിച്ചു.









0 comments