ഇൻഷുറൻസ് തുക കൈക്കലാക്കാൻ സഹോദരനെ ടിപ്പറിടിപ്പിച്ച് കൊലപ്പെടുത്തി യുവാവ്

ഹൈദരാബാദ്: ഇൻഷുറൻസ് തുക കൈക്കലാക്കാൻ സഹോദരനെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. തെലങ്കാനയിലെ കരിംനഗർ ജില്ലയിലെ രാമദുഗുവിലാണ് സംഭവം. മാനസിക വെല്ലുവിളിനേരിടുന്ന രാമദുഗു സ്വദേശി വെങ്കിടേഷിനെ (37)യാണ് ഇളയ സഹോദരനായ മമിദി നരേഷ് കൊലപ്പെടുത്തിയത്.
സാമ്പത്തികബാധ്യതയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഒന്നരക്കോടിയിലേറെ രൂപയുടെ കടമുണ്ടായിരുന്നു നരേഷിന്. തുടർന്നാണ് സുഹൃത്തുക്കൾക്കൊപ്പം നരേഷ് ഗൂഢാലോചന നടത്തിയത്. വിവിധയിടങ്ങളിൽനിന്ന് വെങ്കിടേഷിന്റെ പേരിൽ 4.14 കോടി രൂപയുടെ ഇൻഷുറൻസ് നരേഷ് എടുത്തു. വാഹനാപകടമെന്ന് വരുത്തിതീർത്ത് വെങ്കിടേഷിനെ കൊലപ്പെടുത്തുകയായിരുന്നു പദ്ധതി. സുഹൃത്തായ രാകേഷ്, ടിപ്പർ ഡ്രൈവർ പ്രദീപ് എന്നിവരെയും ഒപ്പംകൂട്ടി.
നവംബർ 29ന് ടിപ്പറിടിപ്പിച്ച് നരേഷാണ് സഹോദരനെ കൊലപ്പെടുത്തിയത്. തൽക്ഷണംതന്നെ വെങ്കിടേഷ് മരിച്ചു. തുടർനന് വാഹനമിടിച്ച് വെങ്കിടേഷ് മരിച്ചതായി നരേഷ് വീട്ടുകാരെ വിളിച്ച് അറിയിച്ചു.
പിന്നീട്, ഇൻഷുറൻസ് തുക ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടക്കവെ നരേഷിന്റെ വാദങ്ങളിൽ അവ്യക്തത തോനേനിയ ഇൻഷുറൻസ് കമ്പനി പ്രതിനിധികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. രാമദുഗു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. നരേഷിനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തു.









0 comments