ad
Deshabhimani

മുഹമ്മദ് ബിൻ സായിദ് നിർമിതബുദ്ധി സർവകലാശാലയുടെ 5ാം വാർഷികം; സ്വർണ- വെള്ളി നാണയങ്ങൾ പുറത്തിറക്കി

gold silver coins
വെബ് ഡെസ്ക്

Published on Feb 11, 2026, 04:20 PM | 1 min read

ദുബായ് : മുഹമ്മദ് ബിൻ സായിദ് സർവകലാശാല എഐ പ്രവർത്തനം ആരംഭിച്ചിട്ട് അഞ്ചുവർഷമായതിന്റെ ഭാഗമായി യുഎഇ സെൻട്രൽ ബാങ്ക് സ്വർണ, വെള്ളി നാണയങ്ങൾ പുറത്തിറക്കി. 10 സ്വർണ നാണയങ്ങളും 500 വെള്ളി നാണയങ്ങളുമാണ് പുറത്തിറക്കിയത്.

സ്വർണ നാണയത്തിന്റെ ഒരു വശത്ത് മുഹമ്മദ് ബിൻ സായിദ് സർവകലാശാല എഐയുടെ ചിത്രവും മറുവശത്ത് യുഎഇയുടെ ദേശീയ ചിഹ്നവും അടങ്ങിയിട്ടുണ്ട്‌.


സെൻട്രൽ ബാങ്ക്‌ ഓഫ് യുഎഇ എന്ന്‌ അറബിയിലും ഇംഗ്ലീഷിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ‘പവർ ഫ്രം ദ നോളജ്‌’ എന്ന സന്ദേശം അറബിയിലും ഇംഗ്ലീഷിലും സർവകലാശാലയുടെ പേരിനൊപ്പം ലോഗോയും ഡിസൈനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ സ്വർണ നാണയത്തിനും 50 ഗ്രാം തൂക്കമുണ്ടാകും. നാണയങ്ങൾ സെൻട്രൽ ബാങ്കിലും സർവകലാശാലയിലും ലഭ്യമാകും.


വെള്ളി നാണയത്തിനും ഇതേ ഡിസൈൻ തന്നെയാണ്. എന്നാൽ, മറുവശത്ത് എഇഡി 50 എന്ന മൂല്യവും രേഖപ്പെടുത്തും. നിർമിത ബുദ്ധി, നവീകരണം, ആധുനിക സാങ്കേതികവിദ്യകൾ എന്നിവയിൽ ആഗോള നേതൃസ്ഥാനത്തേക്ക് യുഎഇ ഉയർന്നുവന്നതിന്റെ പ്രതീകമായാണ് നാണയങ്ങൾ പുറത്തിറക്കുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home