സൗദി ആസ്ഥാനമാക്കി ബിഎൽഎഫ് രൂപീകരിച്ചു

റുഷ്‌ന ലുബൈബ്, വിജു ചാക്കോ, ആലിക്കുട്ടി ഒളവട്ടൂർ, മുജീബുദ്ദീൻ മദാരിസ്
ദമ്മാം : സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സംരംഭകരും വ്യവസായ പ്രമുഖരും ചേർന്ന് ബിസിനസ് ലീഡേഴ്‌സ് ഫോറം രൂപീകരിച്ചു. അന്താരാഷ്ട്ര ബിസിനസ് സമൂഹത്തിൽ സഹകരണം, നവീകരണം, നേതൃത്വ വികസനം, സുസ്ഥിര ബിസിനസ് വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കാനായാണ് ഫോറം പ്രവർത്തിക്കുക. വിജു ചാക്കോ ബിഎൽഎഫിന്റെ വീക്ഷണങ്ങളും ലക്ഷ്യങ്ങളും പദ്ധതികളും അവതരിപ്പിച്ചു.
യോഗം ജോളി ലോനപ്പൻ ഉദ്ഘാടനംചെയ്തു. വിജു ചാക്കോ അധ്യക്ഷനായി. "ഫ്യൂച്ചർ ഓഫ് ബിസിനസ്’ എന്ന വിഷയത്തിൽ കോർപറേറ്റ് സൈക്കോളജിസ്റ്റും ട്രെയിനറുമായ റുഷ്‌ന ലുബൈബ് സെഷൻ നയിച്ചു. അഹ്‌മദ് പുളിക്കൽ, യുനുസ് കാസിയ എന്നിവരെ ആദരിച്ചു. സംഘടനയുടെ ലോഗോ അഹ്‌മദ് പുളിക്കൽ പ്രകാശിപ്പിച്ചു. ആലിക്കുട്ടി ഒളവട്ടൂർ ബിജു കല്ലുമല, പവനൻ മൂലക്കൽ, ആൽബിൻ ജോസഫ് എന്നിവർ സംസാരിച്ചു. ആലികുട്ടി ഒളവട്ടൂർ സ്വാഗതവും മുജീബുദ്ദീൻ മദാരിസ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ഡോ. സിദ്ദിഖ് അഹമ്മദ് (ചീഫ് പാട്രൻ), അഹമ്മദ് പുളിക്കൽ, യൂനുസ് കാസിയ, ഗഫൂർ എടക്കുനി, ജോളി ലോനപ്പൻ, ഖാദർ ചെങ്കള, അബ്ദുൾ മജീദ് ബദറുദ്ദിൻ, ബാപ്പു മഞ്ഞളാംകുഴി (രക്ഷാധികാരി), വിജു ചാക്കോ (പ്രസിഡന്റ്) ബോബൻ തോമസ്, ഡോ. ടി പി മുഹമ്മദ്, മുരളി ഊട്ടുകുളം, അഷ്റഫ് കല്ലാച്ചി, മുഹമ്മദ് കുട്ടി കോഡൂർ, ജോൺ കോശി, ബിനു ജോർജ്, (വൈസ് പ്രസിഡന്റുമാർ), ആലിക്കുട്ടി ഒളവട്ടൂർ (ജനറൽ സെക്രട്ടറി), ജോൺസൺ കീപ്പള്ളിയിൽ, പ്രദീപ് പൂത്തട്ട, വിപിൻ ദാസ്, ഹുസൈൻ വേങ്ങര, അഷ്‌റഫ് ആലുവ, ലൈജു ആന്റോ, അലക്സ് യേശുദാസ്,(സെക്രട്ടറിമാർ), മുജീബുദ്ദീൻ മദാരിസ് (ട്രഷറർ), റുഷ്‌ന ലുബൈബ് (ചീഫ് കോ ഓർഡിനേറ്റർ), ലുബൈബ് പട്ടർക്കടവൻ (ചീഫ് ടെക്നിക്കൽ ഹെഡ്), ആസിഫ് നെച്ചിക്കാടൻ, സർഫ്രാസ് ജുബൈൽ, ഡോ. ശ്രീരാജ് ചെറുകാട്ട്, മുഹമ്മദ് നാസർ ഹിമ്മത്ത്, മുഹമ്മദ് ഇജാസ് അക്രം, ഉമ്മർ വളപ്പിൽ, രാഗേഷ് നായർ, ഉമ്മർ ഓമശേരി, അബ്ദുൾ സമദ്, കെ പി മുഹമ്മദ് റമീസ്, സി കെ അബ്ദുൾ ഗഫൂർ, കെ കെ ഫാറൂഖ്, ജയദേവൻ, ഷാജി പീറ്റർ, മുഹമ്മദ് സുഫിയാൻ, മുഷാൽ തഞ്ചേരി (എക്‌സിക്യൂട്ടീവ് അംഗങ്ങൾ), മാലിക് മഖ്‌ബൂൽ (മീഡിയ കൺവീനർ), ഷംലി ഫൈസൽ (സോഷ്യൽ മീഡിയ).










0 comments