ad
Deshabhimani

എൽഡിഎഫ്‌ അംഗങ്ങൾ 
പ്രതിഷേധിച്ചു

എൽ ഡി എഫ് കൗൺസിലർമാർ നഗരസഭയ്ക്ക് മുന്നിൽ ധർണ്ണ നടത്തുന്നു

എൽ ഡി എഫ് കൗൺസിലർമാർ നഗരസഭയ്ക്ക് മുന്നിൽ ധർണ്ണ നടത്തുന്നു

വെബ് ഡെസ്ക്

Published on Jul 17, 2026, 01:54 AM | 1 min read

ആലപ്പുഴ

വിവാദമായ ബീച്ച് കാർണിവലുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളിൽനിന്ന്‌ ഒളിച്ചോടുന്ന ചെയർപേഴ്‌സണിന്റെ നടപടിയിൽ എൽഡിഎഫ്‌ പ്രതിഷേധിച്ചു. ക‍ൗൺസിലിൽ എൽഡിഎഫ്‌ അംഗങ്ങൾ ഉയർത്തിയ ചോദ്യങ്ങൾക്ക്‌ മറുപടി പറയാതെ തിടുക്കത്തിൽ അജൻഡ പാസാക്കിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ എൽഡിഎഫ്‌ സെക്രട്ടറിക്ക്‌ കത്ത്‌ നൽകി. കൗൺസിലിൽ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും ഈ അജൻഡയോട് വിയോജിപ്പ് രേഖപ്പെടുത്തിയതായി സെക്രട്ടറിയെ രേഖാമൂലം അറിയിച്ചു. തുടർന്ന്‌ നഗരസഭ അങ്കണത്തിൽ പ്രതിഷേധയോഗം എൽഡിഎഫ് പാർലിമെന്ററി പാർടി നേതാവ് വി ജി വിഷ്‌ണു ഉദ്‌ഘാടനംചെയ്‌തു. കാർണിവൽ നടത്താൻ നഗരസഭാ കൗൺസിൽ അറിയാതെ ചെയർപേഴ്സൺ അനുവാദം നൽകിയതാണ്‌ അഴിമതിക്ക് കാരണമായതെന്ന്‌ വി ജി വിഷ്‌ണു പറഞ്ഞു. ബീന ജോസഫ് അധ്യക്ഷയായി. കെ കെ ജയമ്മ, ബിന്ദു തോമസ് സൗമ്യരാജ്, എസ് ഫൈസൽ, രശ്‌മി സനിൽ, എൽ മായ, ജി ശ്രീജിത്ത് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home