Deshabhimani

പെൻ കലം ബുക്ക് പബ്ലിഷിങ് കമ്പനി ലോഞ്ചിങ്‌

kalam book publishing
വെബ് ഡെസ്ക്

Published on Sep 24, 2026, 06:21 PM | 1 min read

ദമ്മാം : പെൻ കലം ബുക്ക്‌ പബ്ലിഷിങ് കമ്പനിയുടെ സ‍ൗദി അറേബ്യയിലെ ലോഞ്ചിങ്‌ എഴുത്തുകാരനും ചലച്ചിത്ര നിർമാതാവുമായ മൻസൂർ പള്ളൂർ ഉദ്ഘാടനം ചെയ്തു. സജിത്ത് രാമകൃഷ്ണൻ, ​മാത്തുകുട്ടി പള്ളിപ്പാട്, ബൈജു കുട്ടനാട്, രജനി പ്രദീപ്‌ എന്നിവർ സംസാരിച്ചു. പെൻ കലം പ്രസിദ്ധീകരിക്കുന്ന മധുപാലിന്റെ "അവരും ഞാനും തമ്മിൽ' പുസ-്തകത്തിന്റെ കവർ സിനിമ നിർമാതാവ് ജോളി ലോനപ്പൻ, ഒഐസിസി ഗ്ലോബൽ കമ്മിറ്റി മുൻ ഉപാധ്യക്ഷൻ ഹമീദ്, ഡോ. രശ-്മി രാമചന്ദ്രൻ എന്നിവർ ചേർന്ന് പ്രകാശിപ്പിച്ചു.


നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്റെ "ഉത്തരത്തിൽ മറന്നു വെച്ചത്' പുസ്തകത്തിന്റെ കവർ ദാർ അസ് സിഹ മെഡിക്കൽ സെന്റർ ഓപ്പറേഷൻസ് മാനേജർ സുധീർ, അൽമുന സ-്കൂൾ മാനേജർ കാദർ, സോഫിയ ഷാജഹാൻ എന്നിവർ ചേർന്ന് പ്രകാശിപ്പിച്ചു.

​കലം ടീം അംഗം ഇക്ബാൽ വെളിയംകോടിന്റെ പ്രഥമ കവിതാസമാഹാരം "ഹുക്ക വലിക്കുന്ന നക്ഷത്രങ്ങൾ' പുസ്തകത്തിന്റെ കവർ ബദ്ർ അൽ റബി മെഡിക്കൽ സെന്റർ ഓപ്പറേഷൻസ് മാനേജർ ബിജു കല്ലുമല, അഷ്‌റഫ്‌ നൈതല്ലൂർ എന്നിവർ ചേർന്നും പ്രകാശിപ്പിച്ചു. ​കലം ടീം അംഗം ശ്രീജിത് രാമകൃഷ്ണന്റെ പ്രഥമ നോവൽ "ഛായാരൂപിണി'യുടെ കവർ എഴുത്തുകാരായ മുഹമ്മദ് നജാത്തി, സയിദ് ഹമദാനി, അൽമുന സ്കൂൾ പ്രിൻസിപ്പൽ നൗഫൽ എന്നിവർ ചേർന്നും പ്രകാശിപ്പിച്ചു.


നാഹിദ് സാബ്രി അവതാരകയായി. സൗമ്യ, വിനോദ്, രാജേഷ്, അനു രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ദേവിക കലാക്ഷേത്രയിലെ വിദ്യാർഥികളുടെ നൃത്തപരിപാടിയും കൃതിമുഖ സ്കൂൾ ഓഫ് ഡാൻസിലെ അദ്വിക നിതിന്റെയും ശരൺ കണ്ണന്റെയും പ്രകടനവും ബിനു കുഞ്ഞ്, നിഖിൽ മുരളി, ഷാജി ഇബ്രാഹിം, ഡോ. മനീഷ് അഹമ്മദ് എന്നിവരുടെ ഗാനമേളയും നടന്നു. ശ്രീജിത്ത്‌ രാമകൃഷ്ണൻ സ്വാഗതവും അഖിൽ നന്ദിയും പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home