ad
Deshabhimani

'സിസിലി സി റിയാദ് ടു കൊച്ചി' നോവൽ പ്രകാശനം ചെയ്തു

book published
വെബ് ഡെസ്ക്

Published on Jul 02, 2026, 04:15 PM | 1 min read

തബൂക്ക് : പ്രവാസി എഴുത്തുകാരൻ ഇസ്മായിൽ പുള്ളാട്ട് രചിച്ച കോഴിക്കോട് ഡെസ്റ്റിനി ബുക്സ് പ്രസിദ്ധീകരിച്ച സിസിലി സി റിയാദ് ടു കൊച്ചി നോവൽ പ്രകാശനം ചെയ്തു. ഓച്ചിറ കലാകേന്ദ്രം തബൂക്കിലെ ശാരലാം അൽ അറബ് റെസ്റ്റാറന്റിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഷാജഹാൻ കുളത്തൂപ്പുഴ അധ്യക്ഷനായി. ഡോക്ടർ അംജദ് ബിൻ സൈഹ് അൽ ജോഹാനി ബുക്ക് പ്രകാശനം ചെയ്തു. സാജിദ ടീച്ചർ പുസ്തക പരിചയം നടത്തി. ലാലു ശൂരനാട് ആദ്യകോപ്പി ഏറ്റുവാങ്ങി.


ഡോക്ടർ ഹമീദ് അൽ ബലവി, ഡോക്ടർ ജയശ്രീ ഹരീഷ്, ഉബൈസ് മുസ്തഫ, ഫസൽ എടപ്പറ്റ, നൗഷാദ് കരുനാഗപ്പള്ളി, അലിവെട്ടത്തൂർ, ഉണ്ണി മുണ്ടുപറമ്പ്, യാസർ അൽ അംരി, റഹീം ഭരതന്നൂർ എന്നിവർ ആശംസകൾ അറിയിച്ചു. ബ്ലാക്ക് ആൻഡ് വൈറ്റ്, ലയൻസ് എഫ് സി, അൽ അംരി എഫ്സി, ലെജന്റ്സ് തബൂക്ക് എഫ് സി, അത്യാബ് തസാജ് എഫ് സി, എഫ് സി തബൂക്ക്, തബൂക്ക് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളും സാമൂഹിക സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു . ഷൻഹീർ വയനാട്, ഹാഷിം ക്ലാപ്പന, സിദ്ദിഖ് കൊല്ലം, സമീർ, ഖാജാ ജിസ്തി, അമ്പിളി തോമസ് എന്നിവർ നേതൃത്വം നൽകി. ഷഫീഖ് പുരക്കുന്നിൽ സ്വാഗതവും ഇസ്മായിൽ പുള്ളാട്ട് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home