"സിദ്ധിമാസ്റ്റർ ഒരു സമരജീവിതം' പ്രകാശിപ്പിച്ചു

പൊന്നാനി/ അബുദാബി : മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റും മാധ്യമപ്രവർത്തകനുമായ സഫറുള്ള പാലപ്പെട്ടിയുടെ ‘സിദ്ധി മാസ്റ്റർ ഒരു സമരജീവിതം' പുസ്‌തകം പ്രകാശിപ്പിച്ചു. സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റിയംഗം ടി ശശിധരൻ ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗം ടി എം സിദ്ദിഖ് അധ്യക്ഷനായി. ചരിത്രകാരൻ ടി വി അബ്ദുറഹിമാൻകുട്ടിക്ക് ആദ്യപ്രതി നൽകി പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. എം എ നാരായണൻ പുസ്തകം പ്രകാശിപ്പിച്ചു. എഴുത്തുകാരിയും പ്രസാധകയുമായ എം എ ഷഹനാസ് പുസ-്‌തകം പരിചയപ്പെടുത്തി.
പാലപ്പെട്ടി,- വെളിയങ്കോട് പ്രദേശങ്ങളിലെ രാഷ-്ട്രീയ, സാംസ്-കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്ന സിദ്ധി മാസ്റ്ററുടെ ജീവിതത്തെ ആസ-്പദമാക്കിയാണ് പുസ്‌തകം. വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ബബിത നൗഫൽ, മലപ്പുറം ഡിസിസി അംഗം ടി പി കേരളീയൻ, സിപിഐ പൊന്നാനി മണ്ഡലം സെക്രട്ടറി മണ്ണത്തേരി ജയപ്രകാശ്, മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലംഗം അഡ്വ. വി ഐ എം അഷറഫ്, ഹന്ന ഹിദായത്ത് എന്നിവർ സംസാരിച്ചു. സംഘാടക സമിതിയംഗം ആറ്റുണ്ണി തങ്ങൾ സ്വാഗതവും ജോ. കൺവീനർ നാസർ പൊറ്റാടി നന്ദിയും പറഞ്ഞു.









0 comments