ad
Deshabhimani

തീയിൽ കുരുത്തു, തിടമ്പേറി പ്രകാശിപ്പിച്ചു

book published
വെബ് ഡെസ്ക്

Published on Dec 17, 2025, 01:17 PM | 1 min read

ദുബായ് : അഡ്വ. കെ പി ബഷീറിന്റെ പുതിയ പുസ്‌തകം ‘തീയിൽ കുരുത്തു, തിടമ്പേറി’ എംഎസ്എസ്‌ ഹാളിൽ നടന്ന ചടങ്ങിൽ പ്രകാശിപ്പിച്ചു. യുഎഇയിലെ പ്രമുഖ സാമ്പത്തിക ഉപദേഷ്‌ടാവ്‌ ഹസൻ ഉബൈദ് അൽ മറി പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി യുഎഇ പ്രസിഡന്റ് കെ കെ അഷ്റഫിന് നൽകി പുസ്‌തകം പ്രകാശിപ്പിച്ചു.

അഡ്വ. മുഹമ്മദ് സാജിദ് അധ്യക്ഷനായി. യുഎഇയിലെ പ്രമുഖ അന്താരാഷ്ട്ര അഭിഭാഷകൻ ഡോ. ഹാനി ഹമൂദ്‌ ഹെഗാഗ്‌ മുഖ്യാതിഥിയായി. എംഎസ്എസ് സെക്രട്ടറി ഷജിൽ ഷ‍ൗക്കത്ത്, മോഹൻ എസ് വെങ്കിട്ട്, അൽ നിഷാജ് ഷാഹുൽ തുടങ്ങിയവർ സംസാരിച്ചു. അഡ്വ. അസീസ് തോലേരി സ്വാഗതവും അഡ്വ. കെ പി ബഷീർ നന്ദിയും പറഞ്ഞു.

എം ടി വാസുദേവൻ നായർ, ചരിത്രകാരൻ പ്രൊഫ. എം ജി എസ് നാരായണൻ, മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, ഗോവ മുൻ ഗവർണർ അഡ്വ. പി എസ്‌ ശ്രീധരൻ പിള്ള, കെ ഇ എൻ കുഞ്ഞഹമ്മദ്, എം എൻ കാരശേരി തുടങ്ങിയവരുടെ അഭിമുഖം ആധാരമാക്കിയുള്ള ജീവചരിത്രമാണ് പുസ്‌തകത്തിന്റെ പ്രമേയം. ഡോ. സെബാസ്റ്റ്യൻ പോൾ ആണ് അവതാരിക തയ്യാറാക്കിയത്. കോഴിക്കോട് ജവഹർ പബ്ലിക്കേഷൻസാണ് പ്രസാധകർ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home