ad
Deshabhimani

ഭരത് മുരളി നാടകോത്സവം; നൂതന പരീക്ഷണവുമായി ഹസിം അമരവിളയുടെ 'മാക്ബത് ദി ലാസ്റ്റ് ഷോ'

the last show
വെബ് ഡെസ്ക്

Published on Jan 19, 2026, 02:32 PM | 1 min read

അബുദാബി: നൂതന പരീക്ഷണങ്ങളുടെ വേദിയായി മാറി 14-ാമത് ഭരത് മുരളി നാടകോത്സവം. സോവിയറ്റ് സ്റ്റേഷൻ കടവിന് ശേഷം ഹസിം അമരവിള രചനയും സംവിധാനവും നിർവ്വഹിച്ച 'മാക്ബത് ദി ലാസ്റ്റ് ഷോ' അൽ ഐൻ ക്രിയേറ്റീവ് ക്ലൗഡാണ്‌ നാടകോത്സവത്തിലെ ഏഴാമത്തെ നാടകമായി രംഗത്തവതരിപ്പിച്ചത്. 'മാക്ബത് ദ ലാസ്റ്റ് ഷോ' യിലൂടെ പ്രവാസ ലോകത്ത് ജീവിക്കുവാനായി പാടുപെടുന്നതിനിടയിലും നാടക പ്രവർത്തനങ്ങളെ നെഞ്ചോട് ചേർത്തുവെച്ച കുറച്ചു മനുഷ്യരുടെ ഹൃദയ സ്പർശിയായ ജീവിത കഥ വിശ്വവിഖ്യാതമായ മാക്ബത്തിന്റെ പശ്ചാത്തലത്തിൽ അതീവ തന്മയത്തത്തോടെ രംഗത്ത് അവതരിപ്പിക്കുകയായിരുന്നു.


ഷറഫുദ്ദീൻ നേമം, ശ്രീജ ശ്രീനിവാസ്, സലിം ഹനീഫ, സിന്ധു ഷൈജു, അഷറഫ് ആലങ്കോട്, ശ്രീനിവാസ്, ജസ്റ്റിൻ, ശിവരാജ് എന്നിവർ വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു. അനൂപ് പുനെ ദീപവിതാനവും രഞ്ജിത്ത് രംഗ സജ്ജീകരണവും നിയന്ത്രിച്ചു. സിന്ധു, ശ്രീജ (വസ്ത്രാലങ്കാരം), ക്ലിന്റ് പവിത്രൻ (ചമയം) എന്നിവരും അണിയറയിൽ പ്രവർത്തിച്ചു. രാജ് മോഹൻ നീലേശ്വരം രചിച്ച് ജോബ് മഠത്തിൽ സംവിധാനം ചെയ്യുന്ന 14-ാമത് ഭരത് മുരളി നാടകോത്സവത്തിലെ ഒൻപതാമത്തെ നാടകമായ 'മോക്ഷം' വെള്ളിയാഴ്ച ദുബായ് ഒന്റാരിയോ തിയറ്റേഴ്‌സ് അവതരിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home