ad
Deshabhimani

ഭരത് മുരളി നാടകോത്സവം; ചൂഷകവ്യവസ്ഥയ്‌ക്കെതിരെ പ്രതിരോധം തീർത്ത് യുവകലാസാഹിതിയുടെ 'കാപ്പിരിക്കപ്പൽ'

kappirikkappal
വെബ് ഡെസ്ക്

Published on Jan 18, 2026, 03:26 PM | 1 min read

അബുദാബി: അബുദാബി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്ന 14-ാമത് ഭരത് മുരളി നാടകോത്സവത്തിൽ അവതരിപ്പിച്ച 'കാപ്പിക്കപ്പൽ' ചൂഷണത്തിനെതിരെയുള്ള പ്രതിരോധമായി. എം എസ് ശിവകുമാറിന്റെ സംവിധാനത്തിൽ യുവകലാസാഹിതി അബുദാബി തോപ്പിൽ ഭാസി നാടകസമിതിയാണ് നാടകോത്സവത്തിലെ ആറാമത്തെ നാടകമായ കാപ്പിരിക്കപ്പൽ അവതരിപ്പിച്ചത്.


നാടകത്തിലെ പ്രധാന കഥാപാത്രങ്ങളായ കാപ്പിരി, ചിരുത, പൊന്നൻ ജോസഫ്, മേരി, അന്നം കുട്ടി, നാവികൻ, കൊച്ചു മറിയ, ദാസൻ എന്നിവർക്ക് അബ്ദുറഹ്മാൻ, ശാലി രമണി, സതീഷ് കാവിലകത്ത്, ദേവിക അനിൽ, നിഷ ലത, അനുരാഗ് വി, റോഷ്‌നി സൂസൻ ഫിലിപ്പോസ്, രാജേഷ് മേനോൻ എന്നിവർ ജീവൻ പകർന്നു. ശ്രീറാം അശോകൻ, ജ്യോതിഷ്, അഭിറാം ഹരീഷ്, നിവേദ് അസി, യഹ്‌യ സി കെ എന്നിവരായിരുന്നു മറ്റു അഭിനേതാക്കൾ.


റോണഖ് (സംഗീതം), അനൂപ് കെ വി (പ്രകാശവിതാനം), അരുൺ വിശ്വനാഥ്, സലിം അബ്ദുൽ ഖാദർ (രംഗസജ്ജീകരണം), ദേവിക, ശാലി (വസ്ത്രാലങ്കാരം), ക്ലിന്റ് പവിത്രൻ (ചമയം) എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു. ഭരത് മുരളി നാടകോത്സവത്തിലെ എട്ടാമത്തെ ദിവസമായ ഇന്ന് (ഞായറാഴ്ച) സുധീർ ബാബുട്ടന്റെ സംവിധാനത്തിൽ 'തീ മാടൻ' അൽ ഐൻ മലയാളി സമാജം അവതരിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home