14–-ാമത് ഭരത് മുരളി നാടകോത്സവം; മോക്ഷം മികച്ച നാടകം, ജോബ് മഠത്തിലും എമിൽ മാധവിയും സംവിധായകർ

എമിൽ മാധവി, ജോബ് മഠത്തിൽ
അബുദാബി : അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച 14–-ാമത് ഭരത് മുരളി നാടകോത്സവത്തില്‍ ഒന്റാരിയോ തിയറ്റഴ്‌സ് ദുബായ് അവതരിപ്പിച്ച ‘മോക്ഷം' മികച്ച നാടകമായി. ജോബ് മഠത്തിൽ (മോക്ഷം), എമിൽ മാധവി (പെഡ്രോ ദ സൗണ്ട് ഓഫ് ഡെത്ത്) എന്നിവരാണ് മികച്ച സംവിധായകർ.
തിയ്യറ്റർ ദുബായുടെ ‘ധോമി കിത കിത ധോമി', ഓർമ ദുബായുടെ ‘പെഡ്രോ ദ സൗണ്ട് ഓഫ് ഡെത്ത്' എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ഒ ടി ഷാജഹാൻ (ധോമി കിത കിത ധോമി) രണ്ടാമത്തെ സംവിധായകനായും തെരഞ്ഞെടുത്തു. ‘മോക്ഷ'ത്തിൽ മാടനായി വേഷമിട്ട നന്ദകുമാറും കുഞ്ഞനായി വേഷമിട്ട മഹാദേവനും മികച്ച നടന്മാരായി. ‘ധോമി കിത കിത ധോമി'യിൽ ഫാത്തിമയായും ശൂർപ്പണകയായും വേഷമിട്ട ദിവ്യ ബാബുരാജാണ് മികച്ച നടി. മാധവ് ജിത്ത് (ബ്രെക്റ്റസ് ഗലീലിയോ) ആണ് മികച്ച ബാലതാരം.
ഡോ. ആരിഫ് കണ്ടോത്ത് (ധോമി കിത കിത ധോമി), ദേവി രാഘവൻ (ആട്ടം) എന്നിവർ മികച്ച രണ്ടാമത്തെ നടനും നടിയുമായി. വിഷ്‌ണു തച്ചുകുന്നുമ്മൽ (വംശപർവ്വം) ആണ് രണ്ടാമത്തെ ബാലതാരം. നിസാർ ഇബ്രാഹിം– രംഗസജ്ജീകരണം (പെഡ്രോ ദ സൗണ്ട് ഓഫ് ഡെത്ത്), നിജിൽ ദാസ്– പശ്ചാത്തല സംഗീതം (പൊറാട്ട്), കെ വി അനൂപ്– പ്രകാശവിതരണം (കാപ്പിരിക്കപ്പൽ), സനത് ഗുൽമോഹർ–വസ്ത്രാലങ്കരം (പെഡ്രോ ദ സൗണ്ട് ഓഫ് ഡെത്ത്), ക്ലിന്റ് പവിത്രൻ– ചമയം (തീമാടൻ, വംശപർവ്വം, പൊറാട്ട്) എന്നിവരാണ് മറ്റു പുരസ്‌കാര ജേതാക്കൾ.
പി വി നന്ദകുമാർ, മഹാദേവൻ, ദിവ്യ ബാബുരാജ്, മാധവ്ജിത്ത്
മുസഫ കൈരളി കൾച്ചറൽ ഫോറത്തിന്റെ ഇനിയും നാടകത്തിലെ അഭിനയത്തിന് ധനവി സുമേഷ് (ബാലതാരം), ദുബായ് നിഴൽ ആക്റ്റോറിയം അവതരിപ്പിച്ച വംശപർവ്വം സംവിധാനം ചെയ്ത ബിജു കൊട്ടില (സംവിധായകൻ) എന്നിവർക്ക് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. നാടകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഏകാങ്ക നാടക രചനാമത്സരത്തിൽ സേതു മാധവൻ പാലാഴിയുടെ ‘രതി' മികച്ച രചനയായി തെരഞ്ഞെടുത്തു. നാടകപ്രവർത്തകരായ സി കെ രമേശ് വർമ, സജിത മഠത്തിൽ എന്നിവരായിരുന്നു വിധികർത്താക്കൾ. അവാർഡ് സമർപ്പണ ചടങ്ങിൽ കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി കെ മനോജ് അധ്യക്ഷനായി. സാഹിത്യ വിഭാഗം സെക്രട്ടറി നിഖിൽ ഹുസൈൻ, കലാവിഭാഗം സെക്രട്ടറി ഹാരിസ് ഹുസൈൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സജീഷ് നായർ സ്വാഗതവും അസി. കലാവിഭാഗം സെക്രട്ടറി സ്‌മിത ധനേഷ് നന്ദിയും പറഞ്ഞു.
ജോബ് മഠത്തിൽ (മികച്ച സംവിധായകൻ)
എമിൽ മാധവി (മികച്ച സംവിധായകൻ)
പി വി നന്ദകുമാർ (മികച്ച നടൻ)
മഹാദേവൻ (മികച്ച നടൻ)
ദിവ്യ ബാബുരാജ് (മികച്ച നടി)
മാധവ്ജിത്ത് (മികച്ച ബാലതാരം)










0 comments