Deshabhimani

ഭിക്ഷാടനം: ദുബായിൽ 22 പേർ അറസ്റ്റിൽ

Arrest
വെബ് ഡെസ്ക്

Published on Sep 29, 2026, 09:33 AM | 1 min read

ദുബായ് : വാഹനയാത്രക്കാരോട് ഭിക്ഷാടനം നടത്തിയ സംഘത്തിലെ 22 പേരെ അറസ്റ്റു ചെയ-്‌തതായി ദുബായ് പൊലീസ്. മൊബൈൽ ആപ്പിലെ ‘പൊലീസ് ഐ’ സംവിധാനത്തിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രധാന റോഡുകളിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി യാത്രയ-്‌ക്കുള്ള പണമില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് സംഘം ആളുകളിൽനിന്ന് പണം വാങ്ങിയത്. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു.


ഒരാളെ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിലാണ് സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. അൽ ഖോർ സ്ട്രീറ്റ്, റാസ് അൽ ഖോർ, ബുകദ്ര പാലം, ദുബായ്–അൽ ഐൻ റോഡ് പാലം എന്നിവിടങ്ങളിലായിരുന്നു സംഘം പ്രധാനമായും പ്രവർത്തിച്ചിരുന്നത്. യുഎഇ നിയമപ്രകാരം സംഘടിത ഭിക്ഷാടനത്തിന് ആറുമാസത്തിൽ കവിയാത്ത തടവും ഒരുലക്ഷം ദിർഹവരെ പിഴയും ശിക്ഷ ലഭിക്കും.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home