ബാറ്റിൽ ഓഫ് ബ്രെയിൻസ് ക്വിസ് മത്സരം

കുവൈത്ത് സിറ്റി : ബാലവേദി കുവൈത്ത് അബുഹലിഫ മേഖല കുട്ടികൾക്കായി ‘ബാറ്റിൽ ഓഫ് ബ്രെയിൻസ്’ ക്വിസ് മത്സരം സംഘടിപ്പിച്ചു. മഹ്ബൂലയിലെ കല സെന്ററിൽ നടന്ന പരിപാടി കല കുവൈത്ത് വൈസ് പ്രസിഡന്റ് സുമിത വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. ബാലവേദി അബുഹലിഫ മേഖല പ്രസിഡന്റ് സഹസ്ര അധ്യക്ഷയായി. ബാലവേദി കുവൈത്ത് സെക്രട്ടറി നന്ദന ലക്ഷ്മി, കേന്ദ്ര രക്ഷാധികാരി കൺവീനർ നവീൻ എളയാവൂർ, അബുഹലിഫ മേഖല കൺവീനർ നിമ്യ ഗോപിനാഥ്, കല കുവൈത്ത് അബുഹലിഫ മേഖല പ്രസിഡന്റ് സുധിൻകുമാർ എന്നിവർ സംസാരിച്ചു. ബാലവേദി കേന്ദ്ര രക്ഷാധികാരി കോഓർഡിനേറ്റർ പി ജി ജ്യോതിഷ്, ബാലവേദി കുവൈത്ത് പ്രസിഡന്റ് കീർത്തന ഷാനി, കല കുവൈത്ത് അബുഹലിഫ മേഖല സെക്രട്ടറി ഷിജിൻ എന്നിവർ പങ്കെടുത്തു.
ക്വിസ് മത്സരത്തിൽ നേതിക് കൃഷ്ണ– ജീവ സുരേഷ് ടീം ഒന്നാംസ്ഥാനവും അയോണ ജെയ്സൺ–ബ്രസില്ല ബേസിൽ ടീം രണ്ടാംസ്ഥാനവും എറിക് ജോൺസ്– റോഷൻ റോബിൻ ടീം മൂന്നാംസ്ഥാനവും നേടി. കല കുവൈത്ത് കേന്ദ്ര കമ്മിറ്റി അംഗം ശങ്കർ റാം ക്വിസ് മാസ്റ്ററായി. വിജയികൾക്ക് കേന്ദ്ര, മേഖല ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ-്‌തു. ഓണത്തോടനുബന്ധിച്ച് ബാലവേദി കുവൈത്ത് സംഘടിപ്പിച്ച പൂക്കളമത്സരത്തിലെ വിജയികൾക്കും സമ്മാനങ്ങൾ നൽകി. ബാലവേദി അബുഹലിഫ മേഖല സെക്രട്ടറി എബൽ അജി സ്വാഗതവും ജോയിന്റ് സെക്രട്ടറി എറിക് നന്ദിയും പറഞ്ഞു.









0 comments