ad
Deshabhimani

മുൻകരുതൽ നിർദേശവുമായി ഫയർ ഫോഴ്‌സ്; വീട്ടിൽ അടിസ്ഥാന സുരക്ഷാ ഉപകരണങ്ങൾ ഒരുക്കണം

fireforce
വെബ് ഡെസ്ക്

Published on Mar 16, 2026, 01:20 PM | 1 min read

കുവൈത്ത് സിറ്റി: മേഖലയിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ പരിഗണിച്ച് അടിയന്തര സംഭവങ്ങൾ നേരിടാനായി വീടുകളിൽ അടിസ്ഥാന സുരക്ഷാ ഉപകരണങ്ങൾ ഒരുക്കണമെന്ന് കുവൈത്ത് ഫയർ ഫോഴ്‌സ്. ഫയർ എക്സ്റ്റിംഗ്വിഷർ, സ്‌മോക്ക് ഡിറ്റക്ടർ, ഫയർ ബ്ലാങ്കറ്റ്, ഫസ്റ്റ് എയ്ഡ് കിറ്റ് തുടങ്ങിയ അടിസ്ഥാന സുരക്ഷാ ഉപകരണങ്ങൾ വീടുകളിൽ കരുതുന്നത് അപകടസാധ്യത കുറയ്ക്കാനും അടിയന്തര സാഹചര്യങ്ങളിൽ ആദ്യഘട്ടത്തിൽ ഇടപെടാനും സഹായകരമാണ്‌. ഫയർ ഫോഴ്‌സിന്റെ പിആർ ആൻഡ് മീഡിയ വിഭാഗത്തിലെ ലഫ്റ്റനന്റ് കേണൽ അബ്ദുള്ള അൽ- ഹജ്ജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്‌.
ഇത്തരം ഉപകരണങ്ങൾ വിപണിയിൽ എളുപ്പത്തിൽ ലഭ്യമാണ്‌.


വിലകുറവായതിനാൽ വീടുകളിൽ അവ ഒരുക്കുന്നത് പ്രയാസകരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ഈ ഉപകരണങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിനുള്ള അറിവും ഉണ്ടാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. വിവിധ തരത്തിലുള്ള തീപിടിത്തങ്ങൾ നിയന്ത്രിക്കാൻ കഴിയുന്ന പൗഡർ ഫയർ എക്സ്റ്റിംഗ്വിഷർ വീടുകളിൽ സൂക്ഷിക്കുന്നത് ഏറെ പ്രയോജനകരമാണ്‌. കുവൈത്തിൽ സംഭവിക്കുന്ന തീപിടിത്തങ്ങളുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ് വൈദ്യുതി ഷോർട്ട് സർക്യൂട്ടുകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home