ad
Deshabhimani

ബഷീർ അനുസ്മരണവും പുസ്തകചർച്ചയും

basheer anusmaranam
വെബ് ഡെസ്ക്

Published on Jul 02, 2025, 05:52 PM | 1 min read

മുവൈല: പ്രവാസി ബുക്സ്‌ ബഷീർ അനുസ്മരണവും പുസ്ത ചർച്ചയും സംഘടിപ്പിക്കുന്നു. ഞായറാഴ്ച വൈകുന്നേരം നാല് മണി മുതൽ മുവൈലയിലെ അൽസഹ്റ ചിൽഡ്രൻസ് സ്കിൽ ഡെവലപ്മെന്റ്‌ സെന്ററിൽ വെച്ച് നടക്കുന്ന പരിപാടിയിൽ റസീന ഹൈദറിന്റെ ഖാൻ യൂനിസിലെ ചെമ്പോത്ത് എന്ന നോവെല്ലയും ഹാരിസ് യൂനുസിന്റെ വെയിൽവേ സ്റ്റേഷൻ എന്ന കവിതാ സമാഹാരവും ചർച്ച ചെയ്യും. കവി കമറുദ്ദീൻ ആമയം ഉദ്ഘാടനം ചെയ്യും. അജിത് കണ്ടല്ലൂർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തും. പ്രവീൺ പാലക്കീൽ മോഡറേറ്ററാകും. സിറാജ് നായർ, ഗീതാഞ്ജലി എന്നിവർ പുസ്തകവാതരണം നടത്തും. രാജേഷ് ചിത്തിര, ദീപ സുരേന്ദ്രൻ, ഹമീദ് ചങ്ങരംകുളം, ഉഷ ഷിനോജ്, അക്ബർ ആലിക്കര, ഹാരിസ് യൂനുസ്, റസീന ഹൈദർ,ബിജു വിജയ്, അജിത് വള്ളോലി എന്നിവർ സംസാരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home