ad
Deshabhimani

സൗദിയിൽ കാസർകോട്‌ സ്വദേശി വെടിയേറ്റ് മരിച്ചു

man died soudi
വെബ് ഡെസ്ക്

Published on Jun 01, 2025, 09:00 PM | 1 min read

ബന്തടുക്ക(കാസർകോട്‌): സൗദി അറേബ്യയിലെ ബീഷക്ക് സമീപം നഗിയയിൽ കാസർകോട്‌ ബന്തടുക്ക സ്വദേശിയായ യുവാവ്‌ അക്രമി സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ബന്തടുക്ക ഏണിയാടിയിലെ കെ എം മുഹമ്മദ് ബഷീറാ (42) ണ് മരിച്ചത്.


ശനി രാത്രി താമസസ്ഥലത്ത്‌ വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ സംഘം വെടിവച്ചു കൊല്ലുകയായിരുന്നുവെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചതായാണ് വിവരം. 15 വർഷമായി സൗദിയിൽ ഡ്രൈവറായി ജോലിചെയ്യുകയാണ്‌. ശനി രാത്രി സൂഖ്‌ എന്ന സ്ഥലത്തുനിന്ന് ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് പോകുന്നത് കണ്ടവരുണ്ട്.


മൃതദേഹം ബിഷയിലെ മലിക് അബ്ദുല്ല ആശുപത്രി മോർച്ചറിയിൽ. പരേതരായ കുമ്പക്കോട് മുഹമ്മദിന്റെയും മറിയുമ്മയുടെയും മകനാണ്. ഭാര്യ: നസ്രിയ. മക്കള്‍: ഫിദ, മുഹമ്മദ്, ആദില്‍. സഹോദരങ്ങള്‍: അബൂബക്കര്‍, അസൈനാര്‍, കരീം, റസാഖ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home