ad
Deshabhimani

ബഹ്‌റൈൻ കേരളീയ സമാജം ദമാം വഴി കൊച്ചിയിലേക്ക് ചാർട്ടേഡ് വിമാനം ഒരുക്കുന്നു

flight cancellation
വെബ് ഡെസ്ക്

Published on Mar 12, 2026, 04:43 PM | 1 min read

മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഗൾഫ് എയറുമായി സഹകരിച്ച് ദമാമിൽ നിന്നും കൊച്ചിയിലേക്ക് ചാർട്ടേഡ് വിമാന സർവീസ് സംഘടിപ്പിക്കുന്നു. മാർച്ച് 14 നോ 15 തീയതികളിൽ സർവീസ് നടത്താനാണ് ആലോചനയെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.


ബഹ്‌റൈനിൽ നിന്നുള്ള യാത്രക്കാരെ ഗൾഫ് എയർ പ്രത്യേക ബസ് മാർഗ്ഗം ദമാമിലെത്തിക്കും. അവിടെ നിന്നായിരിക്കും വിമാനം കൊച്ചിയിലേക്ക് പുറപ്പെടുക.


ട്രാൻസിറ്റ് വിസ, യാത്ര ചെലവുകൾ എന്നിവയുൾപ്പെടെ ഒരാൾക്ക് 300 ബഹ്‌റൈൻ ദിനാറാണ് നിരക്ക്. കുറഞ്ഞത് 192 യാത്രക്കാർ ഉണ്ടെങ്കിൽ മാത്രമായിരിക്കും വിമാനം സർവീസ് നടത്തുക. ആദ്യം വരുന്നവർക്ക് മുൻഗണന എന്ന അടിസ്ഥാനത്തിലായിരിക്കും സീറ്റുകൾ അനുവദിക്കുക.


യാത്ര ചെയ്യാൻ താല്പര്യമുള്ളവർ് സഞ്ജിത്ത് (36129714), വർഗീസ് ജോർജ് (39291940), ദിലീഷ് (39720030), ദേവദാസ് (39449287), വർഗീസ് കാരക്കൽ (39617620), പി.വി. രാധാകൃഷ്ണ പിള്ള (39691590) എന്നീ നമ്പറുകളിൽ ബന്ധപ്പൊടം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home