ad
Deshabhimani

ബഹ്‌റൈന്‍ വ്യോമാതിര്‍ത്തി സുരക്ഷിതം; ഇതുവരെ തകര്‍ത്തത് 108 മിസൈലുകളും 177 ഡ്രോണുകളും

bahrain
വെബ് ഡെസ്ക്

Published on Mar 13, 2026, 07:21 AM | 1 min read

മനാമ: രാജ്യത്തിന് നേരെ ഇറാന്‍ നടത്തിവരുന്ന തുടര്‍ച്ചയായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ അതിശക്തമായി പ്രതിരോധിക്കുന്നതായി ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സ് (ബിഡിഎഫ്) ജനറല്‍ കമാന്‍ഡ് അറിയിച്ചു. സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ഇതുവരെ ബഹ്‌റൈനെ ലക്ഷ്യമിട്ടെത്തിയ 108 മിസൈലുകളും 177 ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ആകാശത്തുവെച്ച് വിജയകരമായി തകര്‍ത്തു. രാജ്യത്തിന്റെ വ്യോമാതിര്‍ത്തി പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് ബിഡിഎഫ് വ്യക്തമാക്കി.


സൈനികരുടെ അസാധാരണമായ പോരാട്ടവീര്യത്തെയും പ്രവര്‍ത്തനക്ഷമതയെയും ജനറല്‍ കമാന്‍ഡ് പ്രശംസിച്ചു. സിവിലിയന്‍ കേന്ദ്രങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങള്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും യുഎന്‍ ചാര്‍ട്ടറിന്റെയും നഗ്‌നമായ ലംഘനമാണെന്നും ഇത് പ്രാദേശിക സമാധാനത്തിന് വലിയ ഭീഷണിയാണെന്നും സൈന്യം വ്യക്തമാക്കി.


വ്യക്തിഗത സുരക്ഷയ്ക്കായി ആക്രമണം നടന്ന സ്ഥലങ്ങളില്‍ നിന്നും സംശയാസ്പദമായ വസ്തുക്കളില്‍ നിന്നും പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. സൈനിക നീക്കങ്ങളോ തകര്‍ക്കപ്പെട്ട മിസൈല്‍, ഡ്രോണ്‍ അവശിഷ്ടങ്ങളോ ചിത്രീകരിക്കുകയോ ഫോട്ടോ എടുക്കുകയോ ചെയ്യരുതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും സൈന്യം ആവശ്യപ്പെട്ടു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള അറിയിപ്പുകള്‍ മാത്രം പൊതുജനങ്ങള്‍ പിന്തുടരണമെന്നും ബിഡിഎഫ് ജനറല്‍ കമാന്‍ഡ് നിര്‍ദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home