ad
Deshabhimani

വിട വാങ്ങിയത് വിശ്വമാനവ സ്നേഹത്തിൻ്റെ കാവലാൾ - ബഹ്‌റൈൻ പ്രതിഭ

pope francis
വെബ് ഡെസ്ക്

Published on Apr 22, 2025, 01:15 PM | 1 min read

മനാമ: മാനവികതയിലും യേശുക്രിസ്‌തുവിന്റെ ദർശനങ്ങളുടെ കാതലായ മനുഷ്യസ്‌നേഹത്തിലും പ്രതീക്ഷ അർപ്പിക്കുന്നവർക്ക് വലിയ ആഘാതമാണ്‌ ഫ്രാൻസിസ്‌ മാർപാപ്പയുടെ വിയോഗമെന്ന്‌ ബഹ്‌റൈൻ പ്രതിഭ അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി.നിന്ദിതരുടെയും പീഡിതരുടെയും പക്ഷം ചേരലാണ് ക്രിസ്തുവിന്റെ വഴിയെന്ന് വാക്കിലും പ്രവർത്തിയിലും ഉറച്ചുവിശ്വസിച്ച മനുഷ്യസ്‌നേഹിയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ക്രൈസ്തവർ മാത്രമല്ല ലോക ജനതയാകമാനം തന്നെ ഭക്ത്യാദരവോടുകൂടി നോക്കികണ്ട മഹാപുരുഷനാണ് മാർപാപ്പ.


ദരിദ്രരുടെ പതാക ക്രിസ്തുവിന്റേതായിരുന്നുവെന്നും ആ പതാക കമ്യൂണിസ്റ്റുകാർ കവർന്നെടുത്തുവെന്നും മാർപാപ്പ തന്റെ ആത്മകഥയിൽ എഴുതിയതിലൂടെ ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റുകളെ ഫ്രാൻസിസ് മാർപാപ്പ അംഗീകരിക്കുകയായിരുന്നു.ഗാസയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണം’ സ്‌നേഹത്തിന്റെ പാപ്പ എന്നറിയപ്പെട്ട ഫ്രാൻസിസ്‌ മാർപാപ്പയുടെ അവസാനത്തെ സന്ദേശത്തിലെ വാക്കുകളാണിത്‌. ലോകമെമ്പാടും സമാധാനത്തിനും ആഗോള നിരായുധീകരണത്തിനും ബന്ദികളുടെ മോചനത്തിനും വേണ്ടിയുള്ളതാണ്‌ ഇത്തവണത്തെ ഈസ്റ്റർദിന സന്ദേശമെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.


ദി കത്തീടറൽ ഓഫ് ഔർ ലേഡി ഓഫ് അറേബ്യ - വിശ്വ മാനവികതയുടെ പ്രകാശ ഗോപുരമായി പവിഴ ദ്വീപിൽ തിളങ്ങി നിൽക്കുന്ന പള്ളിയുടെ ഉദ്‌ഘാടനത്തിനായി 2022 ൽ ബഹ്‌റൈനിൽ മാർപാപ്പ വന്നത് അറേബ്യൻ നാടുകളിലെ പ്രവാസി സമൂഹത്തിനാകെ സന്തോഷകരമായ അനുഭവമായിരുന്നു. മതസൗഹാർദ്ദത്തിനും ആഗോള ഐക്യത്തിനും വേണ്ടി പ്രവർത്തിച്ച ഒരു വൈദികനെയാണ്‌ പോപ്പ്‌ ഫ്രാൻസിസിന്റെ വിയോഗത്തോടെ ലോകത്തിന്‌ നഷ്ടമായത്‌. മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന വിശ്വാസ സമൂഹത്തിനും ഒപ്പം ലോകമാകെ അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെയും ദുഃഖത്തിൽ ബഹ്‌റൈൻ പ്രതിഭയും പങ്കുചേരുന്നതായി പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡൻറ് ബിനു മണ്ണിൽ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home