അസൈബ ഫ്രണ്ട്സ് കുട്ടികളുടെ ചിത്രരചനാ മത്സരം

മസ്കത്ത്: അസൈബ ഫ്രണ്ട്സ് കൂട്ടായ-്‌മയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ‘വർണോത്സവം’ എന്ന പേരിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. അൽ അൻസാബ് ലുലു ഹാളിൽ നടന്ന പരിപാടി ഇന്ത്യൻ സ-്‌കൂൾ ബോർഡംഗം നിധീഷ് കുമാർ ഉദ്ഘാടനം ചെയ-്‌തു.അസൈബ ഫ്രണ്ട്സ് കൂട്ടായ-്‌മ സെക്രട്ടറി ബിപിൻ അധ്യക്ഷനായി. കൂട്ടായ-്‌മ അംഗങ്ങളായ ഷാഫി, മുഹമ്മദ് ഷാ, സജു, മനോജ്, ഡിജിൽ, പ്രദീഷ്, വിഷ-്‌ണു, അൻസില, അങ്കിത, ഗീതു, ജിതിൻ, സലിം എന്നിവർ നേതൃത്വം നൽകി.
അൽ അൻസാബ് ലുലു മാനേജ്മെന്റിന്റെ സഹകരണത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ ജൂനിയർ, സബ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലാണ് കുട്ടികൾ മാറ്റുരച്ചത്. ജോഷി കുര്യൻ വിധികർത്താവായി. വിവിധ വിഭാഗങ്ങളിൽ വിജയികളായ മത്സരാർഥികൾക്ക് നിധീഷ് കുമാർ സമ്മാനങ്ങൾ വിതരണം ചെയ-്‌തു. കുട്ടികളുടെ സർഗാത്മക കഴിവുകളും ഭാവനകളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അവരുടെ കലാപരമായ മികവ് പ്രകടിപ്പിക്കാനുള്ള മനോഹരമായ വേദിയായി ‘വർണോത്സവം 2026’ മാറി. കുട്ടികളുടെ മികച്ച പങ്കാളിത്വവും രക്ഷിതാക്കളുടെ സാന്നിധ്യവും കൊണ്ട് പരിപാടി വിജയകരമായി.








0 comments