Deshabhimani

കുവൈത്ത്‌ ഇന്ത്യൻ എംബസി ആയുർവേദ ദിനാചരണം

kuwait indian embassy ayurveda day
വെബ് ഡെസ്ക്

Published on Sep 25, 2026, 07:01 PM | 1 min read

കുവൈത്ത് സിറ്റി : ആയുർവേദ ദിനം സമുചിതമായി ആചരിച്ച്‌ കുവൈത്തിലെ ഇന്ത്യൻ എംബസി. ആയുർവേദ ചികിത്സകരും ആരോഗ്യരംഗത്തെ വിദഗ്ധരും ഇന്ത്യൻ സമൂഹാംഗങ്ങളും ഉൾപ്പെടെ ഇരുനൂറിലധികംപേർ പങ്കെടുത്തു. ​കേന്ദ്ര ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊടേച്ചയുടെ വീഡിയോ സന്ദേശത്തോടെ പരിപാടി ആരംഭിച്ചു. ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി സംസാരിച്ചു. ആയുർവേദവും ആരോഗ്യപരിപാലനവും സംബന്ധിച്ച് രൂപേഷ് രവിയും ജീവിതശൈലി പ്രശ്നങ്ങൾ തടയുന്നതിൽ ആയുർവേദത്തിന്റെ പങ്കിനെക്കുറിച്ച് ഡോ. ഗൗരി ഭാഗവത്തും ക്ലാസ്‌ എടുത്തു. ​സെന്റർ ഫോർ ഇന്ത്യ സ്റ്റഡീസും കെഎംഎസ് കളരിയും ചേർന്ന് അവതരിപ്പിച്ച കളരി–യോഗ പ്രകടനവും അരങ്ങേറി.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home