ad
Deshabhimani

വീണ ജോർജിനെതിരെ കെഎസ്‍യു നടത്തിയ ആക്രമണം; അപലപിച്ച് പ്രവാസി സംഘടനകൾ

attack against veena george
വെബ് ഡെസ്ക്

Published on Feb 26, 2026, 03:46 PM | 1 min read

റിയാദ്/ സലാല : ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ കണ്ണൂരിൽ കെഎസ്‍യു നടത്തിയ ആക്രമണം ഹീനമായ രാഷ്ട്രീയത്തിൻ്റെ ഭാഗമാണെന്ന് പ്രവാസി സംഘടനകൾ. വനിതാ മന്ത്രിക്കെതിരായ ആക്രമണം അതീവ ഗൗരവമുള്ള സംഭവമാണെന്നും റിയാദ് കേളി സെക്രട്ടറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തെ ശക്തമായി അപലപിക്കു ന്നതായും പ്രസ്താവനയിലുണ്ട്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നത് സാധാരണ പ്രതിഷേധമല്ല, മറിച്ച് അക്രമികളുടെ സംഘടിതമായ വിളയാട്ടമാണ്. ജനാധിപത്യരീതിയിൽ പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. ശാരീരികാക്രമണത്തിലൂടെ അത് പ്രകടിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കി.


കേരളത്തിന്റെ ആരോഗ്യ മേഖല രാജ്യത്തുതന്നെ മികച്ച സംവിധാന ങ്ങളിലൊന്നാണ്. വിവിധ ദേശീയ ഏജൻസികൾ അത് അംഗീകരിച്ചിട്ടുണ്ട്. ആരോഗ്യ സംവിധാനങ്ങളെയാകെ അപ കീർത്തിപ്പെടുത്താനുള്ള ശ്രമ മാണ് ആക്രമണങ്ങളിലൂടെ നട ക്കുന്നതെന്നും കേളി ഭാരവാഹികൾ പറഞ്ഞു.


സംസ്ഥാനത്തെ ആരോഗ്യ മേഖലയെയും മന്ത്രി വീണാ ജോർജിനെയും ഇകഴ്ത്തി കാണിക്കാനുള്ള ആക്രമണങ്ങൾ ക്കെതിരെ കേരള ജനത പ്രതി ഷേധിക്കുമെന്ന് കൈരളി സലാല ഭാരവാഹികൾ. വനിതാ മന്ത്രിക്ക് ഇത്തരമൊരു ഹീനമായ ആക്രമണം കേരളത്തിൽ ആദ്യമായാണ്. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള ആക്രമണങ്ങൾക്കെതിരെ ജനകീയ പ്രതിരോധങ്ങൾ ഉയരുമെ ന്നും കൈരളി സലാല ഭാരവാഹികൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home