ഏഷ്യൻ സ്കൂൾസ് ചെസ് ചാമ്പ്യൻഷിപ്പ്; ഇന്ത്യക്ക് മൂന്ന് വെള്ളി മെഡൽ

മസ്കത്ത് : റഷ്യയിലെ റ്റുലയിൽ നടന്ന 20–ാമത് ഏഷ്യൻ സ്കൂൾസ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി മൂന്ന് വെള്ളിമെഡലുകൾ നേടി മലയാളി താരങ്ങൾ. ഒമ്പത് വയസിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച ഇലാൻ ഷഫീഖ്, നെയ-്തൽ ഡി അൻസേര, അർണവ് ആനന്ദ് എന്നിവരടങ്ങിയ ടീമാണ് ക്ലാസിക്കൽ, റാപ്പിഡ്, ബ്ലിറ്റ്സ് എന്നീ മൂന്ന് ഇനങ്ങളിൽ വെള്ളിമെഡൽ നേട്ടം സ്വന്തമാക്കിയത്. 12 ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള താരങ്ങൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യൻ ടീമിന്റെ ശ്രദ്ധേയമായ ഈ നേട്ടം.
ഒമാനിലെ ഇന്ത്യൻ സ-്കൂൾ ബൗഷറിലെ വിദ്യാർഥിയായ ഇലാൻ ഷഫീഖ് തൃശൂർ പാവറട്ടി വെന്മേനാട് സ്വദേശിയാണ്. ഒമാനിൽ ജോലി ചെയ്യുന്ന ചക്കനാത്ത് ഷഫീഖിന്റെയും നഷിജയുടെയും മകനാണ്. സഹോദരങ്ങളായ സിനാൻ ഷഫീഖ്, ഇസാൻ ഷഫീഖ്, ഇഷൽ ഷഫീഖ് എന്നിവരും ചെസ് രംഗത്ത് സജീവമാണ്.
ആലപ്പുഴ തുമ്പോളി മാതാ സ-്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് നെയ-്തൽ ഡി അൻസേര. ആര്യാട് പഞ്ചായത്ത് ഹെഡ് ക്ലർക്ക് ധീരേഷ് അൻസേരയുടെയും ഡോ. സിമിമോളുടെയും മകനാണ്. സഹോദരൻ നിർമൽ ഡി അൻസേരയും ദേശീയതലത്തിലുള്ള ചെസ-്താരമാണ്.
ചേർത്തല പൊന്നാംവെളി സ്വദേശിയായ ആനന്ദിന്റെയും ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥയായ വിനീതയുടെയും മകനാണ് അർണവ് ആനന്ദ്. എറണാകുളം ഗ്രീറ്റ്സ് പബ്ലിക് സ-്കൂളിലെ വിദ്യാർഥിയാണ്. കഴിഞ്ഞ വർഷം ഗുവാഹത്തിയിൽ നടന്ന നാഷണൽ സ-്കൂൾസ് ചെസ് ചാമ്പ്യൻഷിപ്പിലും ഇലാൻ ഷഫീഖ്, നെയ-്തൽ ഡി അൻസേര, അർണവ് ആനന്ദ് എന്നിവർ ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. അന്ന് ഇവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കിയിരുന്നു.
Highlights: താരമായി ഇന്ത്യൻ സ-്കൂൾ ബൗഷറിലെ ഇലാൻ ഷഫീഖ്









0 comments