Deshabhimani

സൗദിയിൽ നിർമിതബുദ്ധി മേഖലയിൽ 31 ശതമാനം വളർച്ച

Saudi AI
വെബ് ഡെസ്ക്

Published on Oct 15, 2026, 08:48 AM | 1 min read

റിയാദ് : സൗദി അറേബ്യയിൽ നിർമിതബുദ്ധി സാങ്കേതികവിദ്യാ മേഖലയിലെ വാണിജ്യ രജിസ്ട്രേഷനുകൾ 31 ശതമാനം വർധിച്ച് 24,693 ആയി. 2025ലെ മൂന്നാംപാദത്തിന്റെ അവസാനത്തിൽ 18,846 രജിസ്ട്രേഷനുകളായിരുന്നു ഉണ്ടായിരുന്നത്. 2026ലെ മൂന്നാം പാദം അവസാനിച്ചതോടെ ഇത് 24,693 ആയി ഉയർന്നതായി വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

​മേഖലാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ രജിസ്ട്രേഷനുകൾ റിയാദിലാണ്. 15,138 രജിസ്ട്രേഷനുകളുമായി റിയാദ് ഒന്നാമതെത്തി. മക്ക മേഖലയിൽ 4,804ഉം കിഴക്കൻ മേഖലയിൽ 2,561ഉം മദീനയിൽ 826ഉം ഖസീമിൽ 365ഉം രജിസ്ട്രേഷനുകളുണ്ട്

ഡിജിറ്റൽ സാങ്കേതികവിദ്യാ മേഖലകളിലെ വളർച്ചയും വാണിജ്യ പ്രവർത്തനങ്ങളുടെ വ്യാപനവും സൗദിയുടെ സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമങ്ങൾക്ക് കരുത്തേകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എഐ സാങ്കേതികവിദ്യകൾക്ക് പുറമെ ക്ലൗഡ് കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിലും വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home