സൗദി ഹ്രസ്വചിത്രത്തിന് അന്താരാഷ്ട്ര പുരസ്കാരം

ജിദ്ദ : സൗദി ചലച്ചിത്രകാരി ഡോ. സിഹാം അൽ ഹൈദർ സംവിധാനം ചെയ-്ത "ഹെറിറ്റേജ് ബ്രൈഡ്' എന്ന ഹ്രസ്വചിത്രം ജപ്പാൻ ഒസാക്ക ഹൊറൈസൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച മൈക്രോ ഫിലിമിനുള്ള പുരസ-്കാരം നേടി. പരമ്പരാഗത അസീരി സംഗീതത്തിന്റെ പശ്ചാത്തലത്തിൽ, തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട പൈതൃക വസ-്ത്രധാരണത്തിന്റെയും സംസ-്കാരത്തിന്റെയും പ്രൗഢി അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഫുൾബ്രൈറ്റ് വിസിറ്റിങ് സ-്കോളറും ഭാഷാശാസ-്ത്രജ്ഞയുയ ഡോ. സിഹാമിന്റെ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.
അസീറിലെ പരമ്പരാഗത ശിലാഗൃഹങ്ങൾ, വർണാഭമായ വാതിലുകളും ജനലുകളും, പ്രകൃതിഭംഗി നിറഞ്ഞ താഴ്വരകൾ എന്നിവ പശ്ചാത്തലമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്.
അറബിക് വിവരണത്തിൽ തയ്യാറാക്കിയ ചിത്രമാണെങ്കിലും അതിർത്തികൾ കടന്ന് വലിയ പ്രേക്ഷകശ്രദ്ധ നേടാൻ "ഹെറിറ്റേജ് ബ്രൈഡ്' എന്ന ചിത്രത്തിന് സാധിച്ചു.
ജപ്പാനിലെ ഒസാക്കയിൽ ലഭിച്ച പ്രധാന പുരസ-്കാരത്തിന് പുറമെ അമേരിക്ക (പെൻസിൽവാനിയ, അരിസോണ, ലോസ് ആഞ്ചലസ്, ന്യൂയോർക്ക്), ഫ്രാൻസ്, ബ്രിട്ടൻ, തുർക്കി, ഗ്രീസ്, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ചലച്ചിത്രമേളകളിലും ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. കാൻ ഫിലിം ഫെസ്റ്റിവലിലെ "റിമംബർ ദി ഫ്യൂച്ചർ' വിഭാഗത്തിൽ സെമിഫൈനലിസ്റ്റായും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.









0 comments