ഭിന്നത രൂക്ഷം: രമ്യ ഹരിദാസ് എംഎൽഎയുടെ പിഎ യും ഡ്രൈവറും രാജിവച്ചു

രമ്യ ഹരിദാസ്
തിരുവനന്തപുരം: എംഎൽഎയുമായുള്ള ഭിന്നത രൂക്ഷമായിരിക്കെ രമ്യ ഹരിദാസിന്റെ പിഎ വി വിമലും ഡ്രൈവർ കുഞ്ഞുമുഹമ്മദും രാജിവച്ചു. ചിറയിൻകീഴ് കയ്യാങ്കളിക്ക് പിന്നാലെയാണ് രാജി. വ്യക്തിപരമായ കാരണങ്ങളാൽ മാറിനിൽക്കുന്നുവെന്നാണ് എംഎൽഎയ്ക്ക് കൈമാറിയ രാജിക്കത്തിൽ വിമൽ പറയുന്നത്. എന്നാൽ ജോലിഭാരം കൊണ്ട് സ്വയം മാറി നിൽക്കുന്നതെന്നാണ് രമ്യ ഹരിദാസ് നൽകുന്ന വിശദീകരണം. തദ്ദേശ വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയതായിരുന്നു വിമൽ. ബുധൻ രാത്രിയോടെയാണ് വിമൽ രാജിക്കത്ത് എംഎൽഎയ്ക്ക് നൽകിയത്. ഇന്ന് നിയമസഭാ സെക്രട്ടറിക്ക് രമ്യ കത്ത് കൈമാറും.
അതേസമയം, രാജിക്ക് പിന്നിലെ കാരണം പാർടിയെ അറിയിക്കുമെന്നും വിമൽ അറിയിച്ചു. പരസ്യ പ്രതികരണത്തിന് തയ്യാറല്ല. നേരത്തെ ചിറയിൻകീഴിൽ രമ്യ ഹരിദാസം കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള കയ്യാങ്കളി വിവാദത്തിമായിരുന്നു. കോൺഗ്രസ് നേതാക്കളെ വീട്ടിൽക്കയറിയാണ് രമ്യ ഹരിദാസ് ആക്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
എംഎൽഎയുടെ മർദനമേറ്റ മണ്ഡലം വൈസ് പ്രസിഡന്റ് എസ് സജാദിനെയും എംഎൽഎയ്ക്കൊപ്പം ആക്രമണം നടത്തിയ കെപിസിസി അംഗം പാളയം പ്രദീപിനെയും സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ പാർടിയിൽ നിന്നും പുറത്താക്കിയ പാളയം പ്രദീപിനെ പിഎ ആക്കാൻ രമ്യ ഹരിദാസ് നടത്തിയ ഇടപെടലുകളും വലിയ കോലിളക്കം സൃഷ്ടിച്ചിരുന്നു. ചിറയിൻകീഴ് തമ്മിൽ തല്ലിനു ശേഷം പാർടിക്ക് അകത്ത് രമ്യ ഹരിദാസിനെതിരെ വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ആ ഭിന്നതയാണ് പിഎ വിമലിന്റെയും കുഞ്ഞുമുഹമ്മദിന്റെയും രാജിയിലേയ്ക്ക് നയിച്ചതെന്നാണ് സൂചന.









0 comments