കുവൈത്തിൽ വീണ്ടും ആക്രമണം: ജല, വൈദ്യുതി ഉൽപ്പാദന നിലയത്തിന് നാശനഷ്‌ടം

കുവൈത്ത് സിറ്റി: ഇറാൻ ആക്രമണത്തിൽ കുവൈത്തിലെ ജല, വൈദ്യുതി ഉൽപ്പാദന നിലയങ്ങളിലൊന്നിന് നാശനഷ്ടമുണ്ടായതായി ജല, വൈദ്യുതി, പുനരുപയോഗ ഊർജ മന്ത്രാലയം. രണ്ടുദിവസത്തിനിടെ രണ്ടാംതവണയാണ് നിലയം ആക്രമിക്കപ്പെടുന്നത്. നിലയത്തിന്റെ വിവിധ ഭാഗങ്ങളിൽ തീപിടിത്തമുണ്ടാകുകയും നിരവധി വൈദ്യുതി ഉൽപാദന യൂണിറ്റുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ദേശീയ വൈദ്യുതി ശൃംഖലയുടെ സുരക്ഷയും സേവനങ്ങളുടെ തുടർച്ചയും ഉറപ്പാക്കാനായി പ്രതികരണ പദ്ധതി സജീവമാക്കി. നാശനഷ-്‌ടങ്ങൾ പരമാവധി കുറയ്‌ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
സംഭവസ്ഥലത്തെത്തിയ കുവൈത്ത് അഗ്നിശമന സേന തീ പൂർണമായും അണയ്‌ക്കാനുള്ള പ്രവർത്തനം തുടരുകയാണ്. മന്ത്രാലയത്തിന്റെ സാങ്കേതിക വിദഗ്ധരും അടിയന്തര പ്രതികരണ സംഘങ്ങളും ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളുമായി ഏകോപനം നടത്തി നിലയം സുരക്ഷിതമാക്കാനും നാശനഷ-്‌ടങ്ങളുടെ വ്യാപ്തി വിലയിരുത്താനും കേടുപാടുകൾ സംഭവിച്ച വൈദ്യുതി ഉൽപാദന യൂണിറ്റുകൾ എത്രയും വേഗം പുനഃസ്ഥാപിക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.
ദേശീയ വൈദ്യുതി ശൃംഖലയുടെ സ്ഥിരതയും രാജ്യത്ത് വൈദ്യുതി വിതരണത്തിന്റെ തുടർച്ചയും ഉറപ്പാക്കാനായി മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളും 24 മണിക്കൂറും ജാഗ്രതയോടെ പ്രവർത്തിച്ചുവരികയാണ്. വൈദ്യുതി ശൃംഖലയുടെ പ്രവർത്തനം തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്. ആക്രമണത്തിന്റെ പ്രത്യാഘാതം പരമാവധി കുറയ-്‌ക്കാനുള്ള എല്ലാ സാങ്കേതിക, മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമായി.










0 comments